27 April Saturday

കനിവ് ഭവനം നാളെ കൈമാറും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021


കൂത്താട്ടുകുളം
സിപിഐ എം കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റി നിർമിച്ച കനിവ് ഭവനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൈമാറും. ചാരംചിറയിൽ കൊച്ചുകുന്നേൽ ജോസിന്റെ കുടുംബത്തിനായി നിർമിച്ച വീടിന്റെ താക്കോൽ സമർപ്പണം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നിർവഹിക്കും. 600 ചതുരശ്ര അടിയുള്ള വീടാണ് നിർമിച്ചിരിക്കുന്നത്.

കൂലിപ്പണിക്കാരനായ ജോസിന് പുതിയ വീട് നിർമിക്കാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. സർക്കാർ പദ്ധതികളിൽനിന്നും വീട് ലഭിക്കാനുള്ള സാദ്ധ്യതകളും ഇല്ലായിരുന്നു. പഴക്കംചെന്ന് അപകടാവസ്ഥയിലായിരുന്ന ഇയാളുടെ വീടിന്റെ അവസ്ഥ മനസ്സിലാക്കി, പഠനത്തിൽ മികവുപുലർത്തുന്ന രണ്ട് വിദ്യാർഥിനികൾ അടങ്ങുന്ന ജോസിന്റെ കുടുംബത്തിന് സുരക്ഷ ഒരുക്കാൻ ലോക്കൽ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top