27 April Saturday

സിബിഎസ്‌ഇ പത്താംക്ലാസ്‌: ജില്ലയ്‌ക്ക്‌ മികച്ച വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021


കൊച്ചി
സിബിഎസ്‌ഇ പത്താംക്ലാസ്‌ പരീക്ഷയിൽ ജില്ലയിൽ 99 ശതമാനം വിജയം. നഗരത്തിലെ മിക്ക സ്‌കൂളുകളും 100 ശതമാനം വിജയം കൈവരിച്ചു. ടോക്‌എച്ച്‌, അൽ അമീൻ, ചിന്മയാ വിദ്യാലയ, ഭവൻസ്‌ വിദ്യാമന്ദിർ, എസ്‌ബിഒഎ സ്‌കൂളുകളിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചു. തെക്കൻചിറ്റൂർ എസ്‌ബിഒഎ പബ്ലിക്‌ സ്‌കൂളിൽ 144 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ അഞ്ചുപേർക്ക്‌ എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു. 94 പേർക്ക്‌ ഡിസ്‌റ്റിങ്‌ഷനും 45 പേർക്ക്‌ ഫസ്‌റ്റ്‌ ക്ലാസും ലഭിച്ചു. വൈറ്റില ടോക്‌എച്ച്‌ സ്‌കൂളിൽ 24 പേർക്ക്‌ എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു. കാംപിയൻ സ്‌കൂളിൽ 166 പേർ പരീക്ഷ എഴുതിയതിൽ 122 പേർക്ക്‌ ഡിസ്‌റ്റിങ്‌ഷൻ ലഭിച്ചു. 24 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ വൺ നേടി.

തൃക്കാക്കര നൈപുണ്യ പബ്ലിക് സ്‌കൂളിൽ പരീക്ഷ എഴുതിയ 79 കുട്ടികളിൽ 15 പേർക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു. 18 കുട്ടികൾ 95 ശതമാനത്തിനുമുകളിലും 45 കുട്ടികൾ 90 ശതമാനത്തിനുമുകളിലും മാർക്ക് നേടി. കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ പരീക്ഷ എഴുതിയ 159 പേരിൽ 37 പേർക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു. 96 പേർ 90 ശതമാനത്തിനുമുകളിലും 156 പേർ 75 ശതമാനത്തിനുമുകളിലും മാർക്ക് നേടി. എളമക്കര സരസ്വതി വിദ്യാനികേതനിൽ പരീക്ഷ എഴുതിയ 105 വിദ്യാർഥികളിൽ 13 പേർ എല്ലാ വിഷയത്തിനും എ വൺ നേടി. 39 പേർ 90 ശതമാനത്തിനുമുകളിൽ മാർക്ക് നേടി. തമ്മനം നളന്ദ പബ്ലിക് സ്‌കൂളിൽ പരീക്ഷ എഴുതിയ 71 വിദ്യാർഥികളിൽ ഏഴുപേർ എല്ലാ വിഷയത്തിനും എ വൺ നേടി.

തെങ്ങോട് മാർത്തോമ്മാ പബ്ലിക് സ്‌കൂളിൽ പരീക്ഷ എഴുതിയ 95 വിദ്യാർഥികളിൽ അഞ്ചുപേർ എല്ലാ വിഷയത്തിനും എ വൺ നേടി. 26 പേർക്ക് 90 ശതമാനത്തിനുമുകളിൽ മാർക്ക് ലഭിച്ചു. തേവയ്ക്കൽ വിദ്യോദയ സ്‌കൂളിൽനിന്ന് പരീക്ഷ എഴുതിയ 148 പേരിൽ 27 പേർ എ വൺ നേടി. 144 പേർക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. കളമശേരി നജാത്ത് പബ്ലിക് സ്കൂൾ, രാജഗിരി പബ്ലിക് സ്കൂൾ, മഞ്ഞുമ്മൽ കസ്തൂർബ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഏലൂർ സെന്റ്‌ ആൻസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലും 100 ശതമാനമാണ്‌ വിജയം.

നജാത്തിൽ 99 പേരിൽ മൂന്നുപേർ എ വൺ നേടി. 59 പേർക്ക് ഡിസ്റ്റിങ്ഷനും 37 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. രാജഗിരി പബ്ലിക് സ്കൂളിൽ 159 പേർ വിജയിച്ചു. 37 എ വണ്ണും 119 ഡിസ്റ്റിങ്ഷനും മൂന്ന് ഫസ്റ്റ് ക്ലാസും ലഭിച്ചു. മഞ്ഞുമ്മൽ കസ്തൂർബ  ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 41 വിദ്യാർഥികളിൽ  മൂന്ന്‌ എ വണ്ണും 21 ഡിസ്റ്റിങ്ഷനും 15 ഫസ്റ്റ് ക്ലാസും കിട്ടി.  ഏലൂർ സെന്റ്‌ ആൻസ് പബ്ലിക് സ്കൂളിൽ പാസായ 72 പേരിൽ ഒമ്പത് എ വണ്ണും 56 ഡിസ്റ്റിങ്ഷനും ഏഴ്‌ ഫസ്റ്റ് ക്ലാസും നേടി.

അങ്കമാലി വിശ്വജ്യോതി, പീച്ചാനിക്കാട് സെന്റ്‌ സേവ്യേഴ്‌സ്, എടക്കുന്ന് നൈപുണ്യ എന്നീ സ്‌കൂളുകൾക്ക് 100 ശതമാനമാണ്‌ വിജയം. വിശ്വജ്യോതി സ്‌കൂളിൽ പരീക്ഷ എഴുതിയ 166 കുട്ടികളും ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. 48 പേർക്ക് എല്ലാവിഷയങ്ങൾക്കും എ വൺ ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top