11 May Saturday
മലബാർ മേഖലയിൽ 20 ശതമാനം സീറ്റ്‌ വർധിപ്പിക്കും

പ്ലസ്‌ വൺ: അപേക്ഷിക്കുന്നവർക്കെല്ലാം സീറ്റ്‌ ; സർക്കാർ, എയ്‌ഡഡ് മേഖലയിൽ 3,06,150 സീറ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

 

തിരുവനന്തപുരം
പ്ലസ്‌വൺ പ്രവേശനത്തിന്‌ അപേക്ഷിക്കുന്ന ആർക്കും സീറ്റ്‌ നിഷേധിക്കില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. മലബാർ മേഖലയിൽ 20 ശതമാനവും മറ്റിടങ്ങളിൽ 10 ശതമാനവും മാർജിനൽ സീറ്റ്‌ വർധന  പ്രഖ്യാപിച്ചിട്ടുണ്ട്‌.  സീറ്റ്‌ പോരാതെ വന്നാൽ  ജില്ലാതലത്തിൽ പരിഹരിക്കും.  ഒരു കുട്ടിക്കുപോലും സീറ്റ്‌ കിട്ടാതെ വരില്ല. എം കെ മുനീർ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്‌ മറുപടി നൽകുകയായിരുന്നു മന്ത്രി.

ഈ വർഷം 4,19,653 വിദ്യാർഥികൾ ഉന്നതപഠനത്തിന് യോഗ്യത നേടി. സർക്കാർ, എയ്‌ഡഡ് മേഖലയിൽ 3,06,150 സീറ്റുണ്ട്‌. പുറമെ വിഎച്ച്‌എസ്‌സി–- 30,000, ഐടിഐ–-49,140, പോളിടെക്നിക്‌–- 19,080  ഉൾപ്പെടെ  98,220 സീറ്റുണ്ട്. മലബാർ മേഖലയിൽ 20 ശതമാനം സീറ്റ്‌ വർധിപ്പിക്കുമ്പോൾ 28,160 സീറ്റുകൂടി ലഭ്യമാകും.   പ്രവേശന നടപടി അവസാനിക്കുമ്പോൾ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്‌ പതിവ്‌.  ഈ വർഷം മലപ്പുറം ജില്ലയിൽ മാത്രമാണ്‌ 2700 സീറ്റിന്റെ കുറവുണ്ടാകുക. അലോട്ട്‌മെന്റ്‌ കഴിഞ്ഞശേഷം പോരായ്മകളുണ്ടായാൽ   പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

സിബിഎസ്‌ഇ, ഐസിഎസ്‌ഇ വിദ്യാർഥികളടക്കം സർക്കാർ സ്കൂളുകളിലേക്ക്‌ ഒഴുകുകയാണ്‌.  എ പ്ലസ്‌ കിട്ടിയവർക്കുപോലും സീറ്റു കിട്ടാതെ വരുമെന്നും എം കെ മുനീറും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ആരോപിച്ചു. മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാത്ത പ്രതിപക്ഷം സഭ വിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top