26 April Friday

മാഞ്ഞാലിത്തോട്‌ പുനരുദ്ധാരണം :എംഎൽഎ ഒളിച്ചോടുന്നു: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


അങ്കമാലി
മാഞ്ഞാലിത്തോടിന്റെ പുനരുദ്ധാരണത്തെക്കുറിച്ച്‌ അങ്കമാലി മണ്ഡലം എൽഡിഎഫ് കൺവീനർ ഉന്നയിച്ച ആക്ഷേപങ്ങൾക്കുള്ള റോജി എം ജോൺ എംഎൽഎയുടെ മറുപടി വിഷയത്തിൽനിന്നുള്ള ഒളിച്ചോട്ടവും സ്വന്തം പാർടിക്കാരനായ കരാറുകാരനെ സംരക്ഷിക്കാനുള്ള തന്ത്രവുമാണെന്ന് സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഷിബു പറഞ്ഞു.

നിരവധി വർഷങ്ങൾക്കുശേഷം താനാണ് ആദ്യമായി മാഞ്ഞാലിത്തോടിന്റെ വികസനത്തിന് നേതൃത്വം നൽകിയത്‌ എന്ന അവകാശവാദം ബാലിശവും അജ്ഞതയുമാണ്‌.  ജോസ് തെറ്റയിൽ എംഎൽഎ ആയിരിന്നപ്പോൾ 20 കോടിയോളം രൂപ ചെലവഴിച്ച് പ്രകൃതി സംരക്ഷണ നിയമങ്ങൾക്ക് അനുസൃതമായി കിലോമീറ്ററുകളോളം സംരക്ഷണ ബണ്ട് നിർമിച്ചത് എംഎൽഎ അറിഞ്ഞില്ലെന്ന്‌ നടിക്കുന്നു.

എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മാഞ്ഞാലിത്തോടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കോടിയിലധികം രൂപ അനുവദിച്ചതും അങ്കമാലി മുനിസിപ്പാലിറ്റി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതും ഇടതുമുന്നണി മുൻകൈ എടുത്താണ്. ഇതെല്ലാം മറച്ച് എംഎൽഎ അവകാശവാദം ഉന്നയിക്കുകയും സർക്കാരിനെ കുറ്റം പറയുകയും ചെയ്യുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണ്. കരാർ പണിയെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതും ഇടതുമുന്നണിയാണ്‌. ഇത്‌ എംഎൽഎ മറച്ചുവയ്‌ക്കുന്നത്‌ ദുരുദ്ദേശപരമാണ്‌. സ്വന്തം പാർടിക്കാരനായ കരാറുകാരനെ രക്ഷിക്കാൻ ഉദ്യോഗസ്ഥരിലും പരാതിക്കാരിലും സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന എംഎൽഎ നാടിന്റെ പുരോഗതിയെക്കരുതി അതിൽനിന്ന് പിന്തിരിയണമെന്ന് കെ കെ ഷിബു ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top