27 April Saturday

ആരോപണങ്ങൾ മാറ്റിപ്പറഞ്ഞ്‌ ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


ഇ മൊബിലിറ്റി പദ്ധതിയിൽ അഴിമതിയാരോപിച്ച്‌ വിളിച്ച  വാർത്താസമ്മേളനത്തിൽ ആരോപണങ്ങൾ പലവട്ടം മാറ്റിപ്പറഞ്ഞും പിൻവലിച്ചും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. ചീഫ്‌സെക്രട്ടറിയുടെയും ധനവകുപ്പിന്റെയും അഭിപ്രായം മറികടന്ന്‌ മുഖ്യമന്ത്രി ഒന്നും ഫയലിൽ കുറിച്ചിട്ടില്ലെന്ന്‌ ചെന്നിത്തല സമ്മതിച്ചു. നടപടി ത്വരിതപ്പെടുത്തണമെന്ന്‌ ഫയലിൽ മുഖ്യമന്ത്രി എഴുതിയിട്ടില്ലെന്ന്‌ തർക്കിച്ച പ്രതിപക്ഷനേതാവ്‌ മാധ്യമപ്രവർത്തകർ ഫയലിന്റെ പകർപ്പ്‌ കാണിക്കാമെന്ന്‌ പറഞ്ഞതോടെ ആരോപണം പിൻവലിച്ചു. പദ്ധതിക്കായി മുഖ്യമന്ത്രി തിടുക്കം കാട്ടുന്നുവെന്ന്‌ കഴിഞ്ഞദിവസം ആരോപിച്ച പ്രതിപക്ഷനേതാവിന്‌  ഒരുവർഷമായി പദ്ധതിയുടെ ഫയലുകൾ നീങ്ങുകയാണെന്നും തിരുത്തേണ്ടിവന്നു. പിഡബ്ല്യുസി കമ്പനി സെക്രട്ടറിയറ്റിൽ ഓഫീസ്‌ തുറക്കാൻ ഒരു വർഷംമുമ്പ്‌ ഫയൽ നീങ്ങിത്തുടങ്ങിയെന്നും ദേശീയപാതയ്‌ക്ക് ഒപ്പം കമ്പനിയുടെ ലോഗോ വയ്ക്കാനാകുംവിധമാണ് ഫയൽ നീങ്ങുന്നതെന്നും ചെന്നിത്തല ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top