26 April Friday

അഭിമന്യു സ്‌മരണയിൽ മഹാരാജാസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


കൊച്ചി
-‘വർഗീയത തുലയട്ടെ’–- മഹാരാജാസിന്റെ ഇടനാഴികളിൽ  ആ മുദ്രാവാക്യം ഇടിമുഴക്കമായി. അവസാന നിമിഷവും അവൻ ചുമരിൽ എഴുതിയ വാക്കുകൾ... ക്യാമ്പസിൽ അഭിമന്യുവിന്റെ ശബ്ദമില്ലെങ്കിലും സഹപാഠികളിലൂടെ അത്‌ വീണ്ടും വീണ്ടും അലയടിച്ചു.

അഭിമന്യു സ്‌തൂപത്തിനുമുന്നിൽ സ്ഥാപിച്ച കൊടിമരത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി എം ആർഷോ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌, സെക്രട്ടറി കെ എം സച്ചിൻദേവ്‌, അഖിലേന്ത്യ സെക്രട്ടറിയറ്റ്‌ അംഗം നിതീഷ്‌ നാരായണൻ, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം എസ്‌ ശരത്‌, കേന്ദ്രകമ്മിറ്റി അംഗം എസ്‌ ശിൽപ്പ, അർജുൻ കൃഷ്ണ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി എസ്‌ അമൽ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എം നവ്യ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, എരിയ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top