02 May Thursday

പൈനാപ്പിൾ തോട്ടത്തിൽ പുത്തനുണർവ്‌; സംഭരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


മൂവാറ്റുപുഴ
പ്രതിസന്ധിയിലായ പൈനാപ്പിൾ വിപണിക്ക്‌ ഉണർവേകി സംഭരണം തുടങ്ങി. ഹോര്‍ട്ടികോര്‍പ്‌ ഒന്നിടവിട്ട ദിവസങ്ങളിൽ  20 ടൺ പൈനാപ്പിൾ എടുക്കും. നടുക്കരയിലെ വാഴക്കുളം അഗ്രോ ആൻഡ്‌ ഫ്രൂട്ട്സ് പ്രോസസിങ്‌ കമ്പനിയുടെ രജിസ്‌ട്രേഡ് കര്‍ഷകരില്‍നിന്നാണ് ഇപ്പോൾ പൈനാപ്പിൾ സംഭരിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പിന്റെ  200 പൊതുവിതരണ ശാലകളിൽ ഇവ വിൽക്കും.

ഒരു കര്‍ഷകനിൽനിന്ന്‌ രണ്ടര ടണ്‍ പൈനാപ്പിൾ ശേഖരിക്കും. പുതിയ കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും  സൗകര്യമുണ്ട്. വില്‍പ്പന വർധിച്ചാൽ സംഭരണവും ഉയർത്തും.
ലോക്ക്ഡൗണ്‍ പൈനാപ്പിൾ വിപണിയെ ആശങ്കയിലാക്കിയിരുന്നു. അവശ്യ ഭക്ഷണവസ്തുക്കളുടെ പട്ടികയിൽ പൈനാപ്പിളിനെ സർക്കാർ ഉള്‍പ്പെടുത്തിയത് കര്‍ഷകര്‍ക്ക് ആശ്വാസമായി. അടച്ചിട്ട സ്വകാര്യ പൈനാപ്പിള്‍ സംസ്‌കരണ യൂണിറ്റുകളും പ്രവര്‍ത്തനം തുടങ്ങി. ഭക്ഷ്യസാധനമെന്ന നിലയിൽ കർഷകർക്ക് കൃഷിയിടത്തിൽനിന്ന് പൈനാപ്പിൾ വിപണനം നടത്താനും സാധിക്കും.

സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും പൈനാപ്പിള്‍ വില്‍ക്കുന്നതിന് അനുമതിയായി. വിൽപ്പന വർധിക്കുന്നതോടെ, പൈനാപ്പിളിന്റെ കുത്തനെയുള്ള വിലയിടിവിൽനിന്ന് കുറച്ചു കരകയറാനാകുമെന്ന ആശ്വാസത്തിലാണ് കർഷകരും വ്യാപാരികളും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top