27 April Saturday

കരുതലിന്‌ നന്ദി പറഞ്ഞ്‌ അവർ പറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


തിരുവനന്തപുരം
ഒരു നാടിന്‌ ഇത്രയേറെ കരുതൽ നൽകാനാകുമെന്നത്‌ അവർക്ക്‌ പുതിയ തിരിച്ചറിവായി. കോവിഡ്‌ തങ്ങളെ കുടുക്കി എന്നു കരുതിയ 232 യൂറോപ്യൻ  സഞ്ചാരികളാണ്‌ കേരളത്തിന്റ സ്‌നേഹവുമായി ചൊവ്വാഴ്‌ച സ്വദേശങ്ങളിലേക്ക്‌ മടങ്ങിയത്‌.

രാവിലെ 9.30ന്‌ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന്‌ എയർ ഇന്ത്യയുടെ ബോയിങ്‌ 777   വിമാനത്തിൽ പാതി മനസോടെ അവർ പറന്നുയർന്നു.
ജർമനി, ഓസ്‌ട്രിയ, ഹംഗറി, ബെൽജിയം, നെതർലൻഡ്‌സ്‌, സ്‌പെയിൻ, പോർച്ചുഗൽ, ഗ്രീസ്‌ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണവർ. വിനോദസഞ്ചാരികളായ ഇവർ, ലോകത്ത്‌ കോവിഡ്‌–- 19 പിടിമുറുക്കുമ്പോൾ ഒറ്റയ്‌ക്കും ചെറിയ ചെറിയ സംഘങ്ങളുമായി കേരളത്തിലെ വിവിധയിടങ്ങളിലായിരുന്നു. കേരള ടൂറിസം നടത്തിയ അന്വേഷണത്തിലാണ്‌ 232 പേരെയും കണ്ടെത്തിയത്‌. ഇവരുടെ സംരക്ഷണവും മെഡിക്കൽ ക്യാമ്പ്‌ അടക്കമുള്ള സൗകര്യവും ടൂറിസംവകുപ്പ്‌ ഏറ്റെടുത്തു.  ഇന്ത്യയാകെ അടച്ചുപൂട്ടലിലായപ്പോൾ, ഇവരെ കയറ്റിവിടണമെന്ന്‌ ആവശ്യപ്പെട്ട്‌  ജർമൻ കോൺസുലേറ്റ്‌ കേരള സർക്കാരുമായി ബന്ധപ്പെട്ടു. കോവിഡ്‌ ബാധിതർ അല്ല എന്ന്‌ ഉറപ്പുള്ളവരെമാത്രമേ മടക്കി അയക്കാനാകൂവെന്ന കേരളത്തിന്റെ നിബന്ധന ജർമൻ കോൺസുലേറ്റ്‌ അംഗീകരിച്ചു.

തിങ്കളാഴ്‌ചയോടെ എല്ലാവരെയും തിരുവനന്തപുരത്ത്‌ എത്തിച്ചു.  രാവിലെ വിമാനത്താവളത്തിലെത്തിച്ച ഇവരെ ജർമൻ സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ യാത്രയാക്കി. മുംബൈവഴിയാണ്‌ വിമാനം ഫ്രങ്ക്‌ഫർട്ടിലേക്ക്‌ തിരിച്ചതെന്ന്‌ കേരള ടൂറിസം മാർക്കറ്റിങ്‌ ഡെപ്യൂട്ടി ഡയറക്ടർ ബി എസ്‌ ബിജു പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top