27 April Saturday

തുറന്ന ജയിലിൽ പെട്രോൾ പമ്പ്

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020
ചീമേനി
തുറന്ന ജയിലിലെ പെട്രോൾ പമ്പും ഭരണകാര്യാലയവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്ലിനിക്കിന്റ തറക്കല്ലിടലും നടന്നു. ഓൺലൈനായാണ‌് ഉദ‌്ഘാടനം നിർവഹിച്ചത‌്. 
ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ജയിൽ കവാടത്തിനു സമീപം പമ്പ് സ്ഥാപിച്ചത്. ചീമേനിക്കു പുറമെ കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലെ പമ്പുകളുടെ ഉദ്ഘാടനവും നടന്നു. ഭാവിയിൽ സിഎൻജി, വൈദ്യുതി ഔട്ട് ലെറ്റുകൾ കൂടി ഇതോടൊപ്പം സ്ഥാപിക്കും. പമ്പുകളിൽ കംഫർട്ടു സ്റ്റേഷനുകളും ആരംഭിക്കുമെന്നും മുഖമന്ത്രി പറഞ്ഞു. രാജ് മോഹൻ ഉണ്ണിത്താൻ എംപി, എം രാജഗോപാലൻ എംഎൽഎ, കയ്യൂർ‌ -ചീമേനി പഞ്ചായത്ത് പ്രസിഡന്റ്‌ കെ ശകുന്തള, ജയിൽ ഡിഐജി  വിനോദ് കുമാർ, തുറന്ന ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top