27 April Saturday

മലയോരത്തിന് 
അഭിമാനമായി ശ്രീക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

വെള്ളരിക്കുണ്ട്

മത്സരിച്ച മൂന്നിനത്തിലും വെങ്കല മെഡൽ നേടിയ ശ്രീക്കുട്ടി മലയോരത്തിന് അഭിമാനമായി. ദേശീയ കാനോയിങ് ഡ്രാഗൺ ബോട്ട് റേസിലാണ് ഭീമനടി കാലിക്കടവിലെ പി ശ്രീക്കുട്ടി മെഡൽ വാരിക്കൂട്ടിയത്. 
കഴിഞ്ഞ 15 മുതൽ ഹിമാചൽപ്രദേശിലെ ചെമ്പാ ലേക്കിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സിംഗിൾ(200), ഡബിൾ(500), ഫോർ (2000) ഇനങ്ങളിലാണ് കേരളത്തിനായി മെഡൽ നേടിയത്. കോഴിക്കോട് ലിറ്റിൽഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎസ്ഡബ്ല്യ വിദ്യാർഥിയാണ്‌.  കഴിഞ്ഞ രണ്ട് വർഷവും സംസ്ഥാന കയാക്കിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. മുമ്പ് 800, 1000 മീറ്റർ ഓട്ടത്തിലും ഫുട്ബോൾ മത്സരത്തിലും താരമായിരുന്നു. കാലിക്കടവിലെ പരേതനായ ടി വി സജീവന്റെയും സീമയുടെയും മകളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top