26 April Friday

ജില്ലാ സ്‌കൂൾ കലോത്സവം ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ജില്ലാ സ്കൂൾ കലോത്സവത്തിനോടനുബന്ധിച്ച് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുമായി ചായ്യോത്ത് നടന്ന കലവറ നിറയ്ക്കല്‍ ഘോഷയാത്ര

നീലേശ്വരം
കലയുടെ ഉത്സവത്തിന്‌  ചായ്യോത്ത് തിരിതെളിയുകയാണ്. അഞ്ച് ദിവസത്തെ ജില്ലാ കേരള സ്‌കൂൾ കലോത്സവത്തിന്‌ തിങ്കൾ രാവിലെ 9.30ന് തുടക്കമാവും.  28, 29 തീയതികളിൽ സ്റ്റേജിതര മത്സരങ്ങളും 30, ഡിസംബർ ഒന്ന്‌, രണ്ട്‌  തീയതികളിൽ  സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുക. 5000 ത്തോളം കലാപ്രതിഭകളുടെ മത്സരപ്രകടനങ്ങളാണ് നടക്കുക
 
പ്രമോ വീഡിയോ 
തെരഞ്ഞെടുത്തു
61–--ാമത് ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ പ്രമോ വീഡിയോ തെരഞ്ഞെടുത്തു. ചായ്യോത്ത് സ്വദേശിയായ അനീഷ് ചായ്യോത്ത് തയ്യാറാക്കിയ വീഡിയോയാണ് ഒന്നാം സമ്മാനത്തിനർഹമായത്. പി വി സുകുമാരൻ, സുജിത്ത് , കെ സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ പ്രഖ്യാപിച്ചത്. സിനിമാ സീരിയൽ രംഗത്തെ കലാകാരനും പൊതുപ്രവർത്തകനുമായ അനീഷ് നിലവിൽ ചോയ്യങ്കോട് ലയൺസ് ക്ലബ്ബിന്റെ സെക്രട്ടറിയാണ്.
 
 കലവറ നിറയ്ക്കല്‍ 
ഘോഷയാത്ര
കലോത്സവത്തിനോടനുബന്ധിച്ച് ഭക്ഷണ ഉല്‍പ്പന്നങ്ങളുമായി കലവറ നിറയ്ക്കല്‍ ഘോഷയാത്ര ഞായർ രാവിലെ നടന്നു. നരിമാളത്ത്നിന്നും തുടങ്ങി ചായ്യോത്ത് സ്‌കൂളില്‍ സമാപിച്ച ഘോഷയാത്രയില്‍ കുടുംബശ്രീ, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ അണിനിരന്നു. തിങ്കൾ രാവിലെ കലോത്സവ നഗരിയില്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സി കെ വാസു പതാക ഉയര്‍ത്തുന്നതോടെ കൗമാര കലോത്സവത്തിന് തുടക്കമാവും. 

രജിസ്‌ട്രേഷൻ തുടങ്ങി

നീലേശ്വരം
ജില്ലാ സ്‌കൂൾ  കലോത്സവത്തിന്റെ  രജിസ്ട്രേഷൻ തുടങ്ങി.  കിനാനൂർ–-കരിന്തളം പഞ്ചായത്ത്  പ്രസിഡന്റ്‌  ടി കെ രവി  ഉദ്ഘാടനം ചെയ്‌തു.  വാർഡ് അംഗം   കെ കൈരളി അധ്യക്ഷയായി.  പി വി ഉദയകുമാർ, എം രഞ്ജിത്ത്, അജിത്ത് കുമാർ,  എം രാജീവൻ എന്നിവർ സംസാരിച്ചു.  ടി കൃഷ്ണൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top