26 April Friday

എൻ എൻ പിള്ള നാടക മത്സരം: സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

എൻ എൻ പിള്ള സ്മാരക പ്രൊഫഷണൽ നാടക മത്സരം സംഘാടക സമിതി രൂപീകരണം വി വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കരിപ്പൂർ

ഒമ്പതാമത് എൻ എൻ പിള്ള സ്മാരക പ്രൊഫഷണൽ നാടക മത്സരം അദ്ദേഹത്തിന്റെ ചരമദിനമായ നവംബർ 14ന് മാണിയാട്ട്‌ ആരംഭിക്കും. 23ന് സമാപിക്കുന്ന നാടക മത്സരത്തിൽ ഒമ്പത് മത്സര നാടകങ്ങളും ഒരുപ്രദർശന നാടകവും അരങ്ങേറും. ഓപ്പൺ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന കേരളത്തിലെ ഏറ്റവും വലിയ നാടകോത്സവമാണ് ഇത്‌. കോറസ് മാണിയാട്ടാണ് ബഹുജനപങ്കാളിത്തത്തോടെ നാടകോത്സവം സംഘടിപ്പിക്കുന്നത്‌. അഭിനയരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള എൻ എൻ പിള്ള സ്മാരക അവാർഡും വിതരണം ചെയ്യും. കോവിഡ്‌ കാരണം കഴിഞ്ഞ രണ്ടുവർഷം നാടക മത്സരം നടത്തിയിരുന്നില്ല. 
സംഘാടക സമിതി രൂപീകരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ ഉദ്ഘാടനം ചെയ്തു. ടി വി നന്ദകുമാർ അധ്യക്ഷനായി. കെ കുഞ്ഞിരാമൻ, എം വി കോമൻനമ്പ്യാർ, നടൻ വിജയരാഘവൻ, കെ മോഹനൻ, ഇ പി രാജഗോപാലൻ,  ടി വി ബാലൻ, രാജ്മോഹൻ നീലേശ്വരം, പി പി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ റിലീഷ് സ്വാഗതവും ഇ ഷിജോയ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ കുഞ്ഞിരാമൻ (ചെയർമാൻ), ടി വി നന്ദകുമാർ (വർക്കിങ്‌ ചെയർമാൻ), ടി വി ബാലൻ (ജനറൽ കൺവീനർ), കെ റിലീഷ് (കൺവീനർ), ഇ ഷിജോയ് (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top