26 April Friday

അടിച്ചമർത്തണം: 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022


കുമ്പള

ജില്ലയുടെ വടക്കൻ മേഖലയിൽ വ്യാപിച്ച ക്വട്ടേഷൻ–- മാഫിയാ സംഘങ്ങളെ അടിച്ചമർത്തണമെന്ന്‌ സിപിഐ എം ഏരിയാകമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഇത്തരം അധോലോക സംഘങ്ങൾക്ക്‌ സമാന്തര സമ്പദ്‌ഘടനയും നിയമവുമാണ്‌. മത തീവ്രവാദ സംഘങ്ങൾക്ക്‌ പോലും ഇത്തരക്കാരുമായി അവിഹിത ഇടപാടുണ്ട്‌. തീവ്ര വാദസംഘങ്ങൾക്ക്‌ പണം ഒഴുക്കുന്നത്‌ ഇത്തരം അധോലോക സംഘമാണെന്ന്‌ വാർത്തകളുണ്ട്‌.
ഗൾഫിൽ നിന്നും എത്തിച്ച്‌ മാരകമായി അടിച്ച്‌ പരിക്കേൽപ്പിച്ച്‌ കൊല്ലുന്ന ഗൂഢസംഘങ്ങൾക്ക്‌ നാട്ടിലെ നിയമത്തെ തെല്ലും ഭയമില്ല. ഇത്തരക്കാരെ അടിച്ചമർത്താൻ, പൊലീസ്‌ സംവിധാനം കാര്യക്ഷമമാക്കണം. മഞ്ചേശ്വരം പൊലീസ്‌സ്‌റ്റേഷനെ വിഭജിച്ച്‌ പുതിയ സ്‌റ്റേഷൻ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം അടിയന്തിരമായി നടപ്പാക്കണമെന്നും ഏരിയാസെക്രട്ടറി സി എ സുബൈർ പ്രസ്‌താവനയിൽ പറഞ്ഞു. 
യുവാക്കളെ 
അണിനിരത്തും: 
ഡിവൈഎഫ്‌ഐ
കാസർകോട്‌
കുമ്പള - പുത്തിഗെയിലെ പ്രവാസി യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. 
സംഭവത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തണം. ജില്ലയുടെ വടക്കേയറ്റം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ മാഫിയാ സംഘങ്ങൾ നാടിന്റെ  സമാധാനം കെടുത്തുകയാണ്. ഈ അടുത്ത കാലത്ത് നിരവധി അക്രമങ്ങളാണ് ഇത്തരം സംഘങ്ങൾ നടത്തിയത്‌.   മാഫിയാ സംഘങ്ങളുടെ പിന്നണിയിലുള്ള സ്വാധീന ശക്തികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ക്വട്ടേഷൻ മാഫിയാ സംഘങ്ങൾക്കെതിരെ യുവജനങ്ങളെ അണിനിരത്തി വിപുലമായ പ്രചാരണം ഡിവൈഎഫ്‌ഐ ഏറ്റെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ്‌ ഷാലുമാത്യുവും  സെക്രട്ടറി രജീഷ് വെള്ളാട്ടും പ്രസ്‌താവനയിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top