27 April Saturday

കുതിക്കാൻ ഇടപെടും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ജനറൽബോഡി കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌
ജില്ലയിലെ കായിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ  ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ജനറൽ ബോഡി തീരുമാനിച്ചു. അടിസ്ഥാന കായിക വികസന സൗകര്യങ്ങളുടെ അഭാവമാണ് ജില്ലയുടെ കായിക പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നതെന്ന് യോഗം വിലയിരുത്തി. 
ദേശീയ തലത്തിലേക്ക് കായിക താരങ്ങളെ പരിശിലിപ്പിക്കുന്ന അക്കാദമികൾക്ക് സർക്കാർ ധനസഹായം നൽകണം. എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ഓപ്പൺ ജിംനേഷ്യങ്ങൾ ആരംഭിക്കും.  ജില്ലാ ആസ്ഥാനത്ത്  ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് സ്വന്തം കെട്ടിടം അടുത്തമാസം ഉദ്ഘാടനം ചെയ്യും. വിദ്യാനഗറിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ പിന്തുണയോടെ നിർമിക്കുന്ന നീന്തൽകകുളം നിർമാണം അവസാന ഘട്ടത്തിലാണ്. എച്ച്എഎൽ  സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് ഇൻഡോർ വോളിബോൾ ഗ്രൗണ്ട് ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്.
 സംസ്ഥാന ദേശീയ ത്രോ മത്സരങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ചെറുവത്തൂർ കെ സി ത്രോ അക്കാദമി പരിശീലകൻ കെ സി ഗിരീഷ്, ഷോട്പുട് ദേശീയ സ്വർണ മെഡൽ ജേതാവ് അനുപ്രിയ, ഡിസ്‌കസ്‌ ത്രോ വെള്ളി മെഡൽ നേടിയ കെ സി സർവൻ എന്നിവരെ  ആദരിച്ചു.
 കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർഷിക ജനറൽബോഡിയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി ഹബീബ് റഹ്‌മാൻ അധ്യക്ഷനായി.  സെക്രട്ടറി എം എസ് സുധീഷ് ബോസ് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.  
ടി വി ബാലൻ പ്രമേയം അവതരിപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ,  പി അനിൽ, പള്ളം നാരായണൻ, വി വി വിജയമോഹനൻ, ഡിവൈഎസ്‌പി വി കെ വിശ്വംഭരൻ എന്നിവർ സംസാരിച്ചു.  ടി പി അശോകൻ സ്വാഗതവും  ടി വി കൃഷ്ണൻ നന്ദിയും പറഞ്ഞു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top