26 April Friday

കേരള ബാങ്ക് ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

ജില്ലാ കോ–-ഓപ്പറേറ്റീവ്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് 
കാസർകോട് ഓഫീസ്‌ പരിസരത്ത്‌ സംഘടിപ്പിച്ച ധർണ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി 
എം സുമതി ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്
കേരള ബാങ്കിനെതിരെ യുഡിഎഫ് നടത്തുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ കേരള ബാങ്ക് ജീവനക്കാർ സായാഹ്ന ധർണ  സംഘടിപ്പിച്ചു.  ജില്ലാ കോ–-ഓപ്പറേറ്റീവ്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് കാസർകോട് ഓഫീസ്‌ പരിസരത്ത്‌ നടന്ന ധർണ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ  സെക്രട്ടറി എം സുമതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം ജയകുമാർ അധ്യക്ഷനായി. കെ രാഘവൻ, കെ വി പ്രഭാവതി, എം  പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top