26 April Friday

കോൺഗ്രസിനെ 
തുറന്നുകാട്ടിയ കെഎംസിസി നേതാവ്‌ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
പള്ളിക്കര
പെരിയ കല്ല്യോട്ടെ   കൊലപാതകം മുതലെടുക്കാനുള്ള കോൺഗ്രസ്‌ ശ്രമങ്ങൾ പരിഹസിച്ച കെഎംസിസി നേതാവിനെ സംഘടനയിൽനിന്ന്‌ പുറത്താക്കി.  ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്   19 സീറ്റ്‌  നേടികൊടുത്തത്‌ കൊലപാതകമാണെന്നും  നിയമസഭാ തെരഞ്ഞെടുപ്പിലും ഒന്നോ രണ്ടോ രക്തസാക്ഷികൾ ഉണ്ടായിരുന്നെങ്കിൽ ഭരണം ലഭിക്കാൻ എളുപ്പമാകുമെന്നാണ്‌‌ മുസ്ലിം ലീഗ്‌ പ്രവർത്തകനായ അഷറഫ്‌  ഫേസ് ബുക്കിൽ‌ പോസ്‌റ്റ് ചെയ്‌തത്‌.സമൂഹ മാധ്യമങ്ങളിൽ ഈ കുറിപ്പ് വിവാദമായപ്പോൾ താൻ മുല്ലപ്പള്ളിയെയും കോൺഗ്രസിനെയുമാണ് പരാമർശിച്ചത്‌. ഒരു ഭാഗം മാത്രം അടർത്തിയെടുത്ത്‌ ചിലർ പ്രചരിപ്പിച്ചുവെന്ന്‌  അഷ്‌റഫ്‌ വിശദീകരിച്ചു. കെഎംസിസി അബൂദാബി പള്ളിക്കര ശാഖാപ്രസിഡന്റായിരുന്നു  അഷറഫ്‌.
കോവിഡ് കാലത്ത് നല്ല നിലയിൽ പ്രവർത്തിച്ചതിനാലാണ് സർക്കാരിനെ വിമർശിക്കാതിരുന്നതെന്നും പറഞ്ഞ  അഷറഫിനെതിരെ കെഎംസിസി  ജില്ലാ കമ്മിറ്റിയാണ്‌ നടപടിയെടുത്തത്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top