08 May Wednesday

ആവേശമായി മാരത്തൺ

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

ഓറഞ്ച് ദ വേൾഡ് പ്രചാരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും കാസർകോട്‌ ഗവ.കോളേജും ചേർന്ന്‌ 
നടത്തിയ മാരത്തൺ അസിസ്റ്റന്റ് കലക്ടർ ഡോ. മിഥുൻ പ്രേംരാജ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

കാസർകോട്‌ 

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും കാസർകോട്‌ ഗവ. കോളേജും ചേർന്ന്‌  മാരത്തോൺ നടത്തി. അസിസ്റ്റന്റ് കലക്ടർ ഡോ. മിഥുൻ പ്രേംരാജ്  ഫ്‌ളാഗ് ഓഫ് ചെയ്തു. ഷൈനി ഐസക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.  ചെർക്കള സെൻട്രൽ സ്‌കൂളിലെ വിദ്യാർഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. സിവിൽ സ്റ്റേഷനിൽനിന്നും ആരംഭിച്ച മാരത്തോൺ വിദ്യാനഗർ - ബിസി റോഡ് വഴി സിവിൽ സ്റ്റേഷനിൽ അവസാനിച്ചു.
 ജില്ലാ ശിശുവികസന ഓഫീസർ ലതിക പാത്രവളപ്പിൽ സ്വാഗതവും ശിശുവികസന പദ്ധതി ഓഫീസർ ഇ കെ ബിജി നന്ദിയും പറഞ്ഞു. 
മഞ്ചേശ്വരം ഗോവിന്ദപൈ കോജേളിൽ  ബോധവൽക്കരണ ക്ലാസ് നടത്തി.  ബ്ലോക്ക് പഞ്ചായത്ത്  സ്ഥിരം സമിതി അംഗം എ ഷംസീന ഉദ്ഘാടനം ചെയ്തു.  ശിവശങ്കരൻ അധ്യക്ഷനായി.  ഡോ. ലക്ഷ്മി,  ലീന കോട്ടായി,  കെ എസ് ദിനേശ എന്നിവർ സംസാരിച്ചു.  പി ജ്യോതി സ്വാഗതവും എ ടി ശശി നന്ദിയും പറഞ്ഞു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top