26 April Friday
അനുവദിച്ചിട്ട്‌ 3 വർഷമായി

പൂടംകല്ലിൽ ഡയാലിസിസ് 
യൂണിറ്റ്‌ വന്നേ തീരൂ

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
രാജപുരം
പൂടംകല്ല് താലൂക്ക് ആശുപത്രിലെ ഡയാലിസിസ് യൂണിറ്റ്‌  വേഗത്തിൽ ആരംഭിക്കണമെന്നാവശ്യം. ഇവിടെ 110 രോഗികൾ ഡയാലിസിസിനായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. 2019-ലാണ്‌  ഡയാലിസിസ് യൂണിറ്റിന്‌ അനുമതിയായത്‌.  കിഫ്ബിയിൽ ഒരു കോടി രൂപയും അനുവദിച്ചു. ഇതിനോടൊപ്പം ഫണ്ട് അനുവദിച്ച ജില്ലയിലെ മറ്റു താലൂക്ക് ആശുപത്രികളിലെല്ലാം ഡയാലിസിസ് കേന്ദ്രം  തുടങ്ങി. 
പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പഴയ ഐപി വിഭാഗത്തിന്റെ മേൽക്കൂര മാറ്റി ഡയാലിസിസ് യൂണിറ്റാക്കാനാണ്‌ തീരുമാനം.  പണി പൂർത്തിയാകാൻ ഇനിയും മാസങ്ങൾ എടുക്കും.   പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ മറ്റു പഞ്ചായത്തുകളിലെ കണക്കെടുത്താൽ  ഇതിലും കൂടും. രോഗികൾ കാസർകോടും പരിയാരത്തെ ഗവ. മെഡിക്കൽ കോളേജിലും  സ്വകാര്യ ക്ലിനിക്കുകളിലും പോയാണ്‌  ഡയാലിസിസ്‌ ചെയ്യുന്നത്‌.
 പെരുമ്പള്ളി കാപ്പുംകര കുടിവെള്ള പദ്ധതിയിൽനിന്നും അയറോട്ടെ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നും ഇവിടത്തേക്ക്‌ വെള്ളം കൊണ്ടുവരാൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് 41 ലക്ഷം രൂപ ജലഅതോറിറ്റിക്ക് അടച്ചിട്ട് മാസം മൂന്ന് കഴിഞ്ഞു.
ആശുപത്രിക്ക് 500 മീറ്റർ അകലെ പൈനിക്കരയിൽ ചാലിന് സമീപത്ത്‌ കുളം കുഴിക്കാനുള്ള സ്ഥലം കള്ളാർ പഞ്ചായത്തിന്റെ ആവശ്യാർഥം ബ്ലോക്ക് പഞ്ചായത്ത്  നൽകിയെങ്കിലും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ എതിർപ്പിനെത്തുടർന്ന്‌ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ഉപേക്ഷിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top