02 May Thursday

പടന്നയിൽ ഉണ്ണിത്താന്‌ വിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
തൃക്കരിപ്പൂർ
രാജ്‌മോഹൻ ഉണ്ണിത്താനെ ബഹിഷ്കരിച്ച് പടന്ന മണ്ഡലം കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുടെ സമാപനത്തിൽ മണ്ഡലം കേന്ദ്രങ്ങളിൽ പരിപാടി ആലോചിക്കുന്നതിന് ചേർന്ന യോഗത്തിലാണ് ഉണ്ണിത്താൻ പങ്കെടുക്കുന്നതിനാൽ  മണ്ഡലം ഭാരവാഹികൾ ബഹിഷ്‌കരിച്ചത്‌.
ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസലിന്റെ നേതൃത്വത്തിലാണ് ബഹിഷ്കരണം. കഴിഞ്ഞയാഴ്‌ച ചേർന്ന ഡിസിസി യോഗത്തിൽ പ്രസിഡന്റ്‌ പി കെ ഫൈസലിനെ ഉണ്ണിത്താൻ നിർത്തിപ്പൊരിച്ചിരുന്നു. ഇതേ തുടർന്നാണ്‌ സ്വന്തം തട്ടകത്തിൽ ഫൈസൽ ഉണ്ണിത്താനെ ബഹിഷ്‌കരിച്ചത്‌. 
അതേസമയം, പടന്നയിലെ യോഗത്തിൽ പങ്കെടുക്കാൻ ഉണ്ണിത്താൻ നേരിട്ടെത്തിയതിലും ഫൈസൽ പക്ഷത്തിന്‌  സംശയമുണ്ട്‌. തങ്ങളുടെ പക്ഷത്ത്‌ ഭിന്നിപ്പുണ്ടാക്കാനണ്‌ ഉണ്ണിത്താന്റെ ശ്രമമെന്നാണ്‌ ഇവർ ആരോപിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top