08 May Wednesday

കൊട്ടോടിയിൽ മുതുകാടിന്റെ 
പുനരധിവാസകേന്ദ്രം വരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

എൻഡോസൾഫാൻ ദുരിതബാധിതനായ ചെങ്കളയിലെ അബ്ദുൾ റഹ്മാന് ഗോപിനാഥ്‌ മുതുകാട്‌ ഇലക്‌ട്രോണിക് ക്രയിനും വീൽചെയറും സമ്മാനിക്കുന്നു

കാസർകോട്‌

ഭിന്നശേഷിക്കുട്ടികൾക്കായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട് സെന്ററിന്റെ മാതൃകയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും കൊട്ടോടിയിൽ സ്ഥാപിക്കുമെന്ന്‌  ഗോപിനാഥ് മുതുകാട് അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതനായ  ചെങ്കളയിലെ അബ്ദുൾ റഹ്മാന്  ഇലക്‌ട്രോണിക് ക്രയിനും വീൽചെയറും സമ്മാനിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ബിസിഎം കോളേജിലെ പ്രൊഫസറായിരുന്ന ലൂക്കയാണ് പുനരധിവാസ കേന്ദ്രം നിർമിക്കുന്നതിനുള്ള 16 ഏക്കർ ഭൂമി സൗജന്യമായി നൽകുന്നത്. 
വീൽചെയർ നൽകുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, ജ്യോതി തേക്കിൻകാട്ടിൽ, രാധാകൃഷ്ണൻ, മനോജ് ഒറ്റപ്പാലം എന്നിവർ സംസാരിച്ചു. 
സംസ്ഥാന സർക്കാർ ബോവിക്കാനത്ത്‌ സ്ഥാപിക്കുന്ന പുനരധിവാസ ഗ്രാമത്തിലും മുതുകാടിന്റെ സഹായം ഉണ്ടാകുമെന്ന്‌ അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top