26 April Friday

വണ്ടിയും അടുക്കളയും ഇ മോഡിലേക്ക്‌ മാറണം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

കാസർകോട്‌ 

വാഹനങ്ങളും അടുക്കളയും ഇലക്ട്രിക്ക് മോഡിലേക്ക്‌ മാറണമെന്ന്‌  ജില്ലാപഞ്ചായത്തിന്റെ ജൈവ വൈവിധ്യ സെമിനാർ. കുടുംബത്തിന്‌  ആവശ്യമായ വൈദ്യുതി സോളാർ പാനലിലൂടെ സ്വയം ഉൽപാദിപ്പിക്കണമെന്നും ഉദ്‌ഘാടകനായ പ്രൊഫ. പി കെ രവീന്ദ്രൻ പറഞ്ഞു. ഡിപിസി ഹാളിൽ നടന്ന സെമിനാറിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി  ബേബി അധ്യക്ഷയായി.  ഡിവൈഎസ്‌പി ഡോ. വി ബാലകൃഷ്ണൻ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്  സ്ഥിരം സമിതി ചെയർപേഴ്‌സൺ എസ് എൻ സരിത, അംഗങ്ങളായ ജാസ്മിൻ കബീർ, ജമീലാ സിദ്ദിഖ് എന്നിവർ സംസാരിച്ചു. കിനാനൂർ കരിന്തളം, പിലിക്കോട് പഞ്ചായത്തുകളിലെ ജൈവവൈവിധ്യ പരിപാലക സമിതി അംഗങ്ങൾ അനുഭവം പങ്കിട്ടു. ഡോ. കെ എം ശ്രീകുമാർ മോഡറേറ്ററായി.  പ്രൊജക്ട് ഫെസിലിറ്റേറ്റർ എച്ച് കൃഷ്ണ, ഡോ. വി ജയരാജൻ, വി എം അശോക് കുമാർ, കെ പ്രദീപൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപൻ സ്വാഗതവും സച്ചിൻ മടിക്കൈ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top