05 May Sunday

പ്ലാന്റേഷൻ തൊഴിലാളികളുടെ 
ഭവനപദ്ധതി യാഥാർഥ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

തോട്ടംതൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽസെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

വെള്ളരിക്കുണ്ട്  
ജില്ലയിലെ പ്ലാന്റേഷൻ തൊഴിലാളിക്കൾക്കായുള്ള ഭവനപദ്ധതി ഉടൻ നടപ്പിലാക്കണമെന്ന്  തോട്ടംതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  ഭവനപദ്ധതിക്കായി നൂറുകണക്കിന് അപേക്ഷകളാണുള്ളത്. പദ്ധതിക്ക് സർക്കാർ പണം നീക്കിവെച്ചിട്ടും ചീമേനി, കാസർകോട് എസ്റ്റേറ്റുകളിൽ പ്ലാന്റേഷൻ  ഭൂമി വിട്ടുനൽകിയിട്ടില്ല. ഭവനപദ്ധതി യാഥാർഥ്യമാക്കാൻ ഭൂമി വിട്ട് നൽകണമെന്ന്‌  സമ്മേളനം ആവശ്യപ്പെട്ടു.  
 വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ലാലാജി ബാബു നഗറിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ എസ് ശ്രീനിവാസൻ അധ്യക്ഷനായി. കെ ലീന രക്തസാക്ഷി പ്രമേയവും കെ ഓമന അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി ജി മോഹനൻ പ്രവർത്തന റിപ്പോർട്ടും സി സത്യബാബു കണക്കും അവതരിപ്പിച്ചു. 
കെപിഎൽഎഫ് സംസ്ഥാന പ്രസിഡന്റ് സി ജയമോഹൻ, സിഐടിയു ജില്ലാസെക്രട്ടറി പി കമലാക്ഷൻ, ട്രഷറർ യു തമ്പാൻ നായർ, ജോസ് പതാലിൽ, കെ സി സാബു എന്നിവർ സംസാരിച്ചു. കെ കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. 
ഭാരവാഹികൾ: കെ എസ് ശ്രീനിവാസൻ (പ്രസിഡന്റ്), സി സത്യബാബു, കെ രാധാകൃഷ്ണൻ(വൈസ് പ്രസിഡന്റ്), പി ജി മോഹനൻ(ജനറൽ സെക്രട്ടറി), കെ ലീല, കെ കെ അനിൽകുമാർ (സെക്രട്ടറി), കെ ഓമന (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top