27 April Saturday

പേരിൽ ജൈവൻ, വാങ്ങിയാൽ വ്യാജൻ

എ കെ രാജേന്ദ്രൻUpdated: Monday Jan 23, 2023

രാജപുരം

കടുത്ത വേനലിൽ  വിളവ്‌ നശിക്കുമ്പോൾ കൂനിൽക്കുരുവായി കർഷകർക്ക്‌ ലഭിക്കുന്നത്‌ വ്യാജവളങ്ങൾ.  
കൊവിഡിന് പിന്നാലെ റഷ്യ–- യുക്രെയിൻ യുദ്ധവും സാമ്പത്തികപ്രതിസന്ധിയും കാരണം വളത്തിന്റെ ഇറക്കുമതിയും നന്നേ കുറഞ്ഞിരുന്നു. ഇത് മുതലെടുത്താണ് കൃത്രിമക്ഷാമമുണ്ടാക്കിയും പ്രാദേശികമായി ഗുണമേന്മയില്ലാത്ത വളങ്ങൾ നിർമിച്ചുവിറ്റും ചിലർ കർഷകരെ വെട്ടിലാക്കുന്നത്‌.  
സ്വകാര്യ ഏജൻസി മുഖാന്തിരം വിതരണം ചെയ്യുന്ന വിവിധ തരത്തിലുള്ള ജൈവവളങ്ങളുടെയും, വിവിധ ലേബലിൽ അടിച്ചിറക്കുന്ന രാസവളങ്ങളുടെയുമാണ് ഗുണനിലവാരം കുറയുന്നത്. സെറാമിൽ ഉൾപ്പെടെയുള്ള ജൈവവളങ്ങളിൽ ടയറിന്റെ കഷണങ്ങളും, പാഴ് വസ്തുകളുമുണ്ടെന്നാണ്‌ കർഷകരുടെ പരാതി. വൻവില കൊടുത്തുവാങ്ങുന്ന ജൈവവളങ്ങളിലാണ്   പാഴ് വസ്തുക്കൾ നിറഞ്ഞത്. വളത്തിന്റെ വിലയിൽ വൻ വർധനവ് വരുത്തുന്നുണ്ടെങ്കിലും ഗുണനിലവാരം കുറയുന്നത് കാർഷിക മേഖലയ്‌ക്ക്‌ തിരിച്ചടിയാവുകയാണ്‌.  
കമ്പനികളുടെ സീൽ ചെയ്ത ബാഗുകളിൽ നിന്നും പരിശോധനയ്ക്ക് എടുക്കുന്ന വളങ്ങൾക്ക് ഗുണനിലവാരം കുറഞ്ഞാൽ വിൽപ്പനക്കാരനും കർശനമായ ശിക്ഷാനടപടികളാണ് നിർദേശിക്കുന്നതെങ്കിലും മലയോരത്ത്‌ വ്യാജ ജൈവവളങ്ങൾ വ്യാപകമാവുകയാണ്‌. ജൈവ വളമെന്ന പേരില്‍ മണലും ചകിരിപ്പൊടിയും ചേര്‍ത്ത മിശ്രിതവും  വ്യാപകമായി വില്‍പന നടത്തുന്നുണ്ട്‌. 
   ജൈവകൃഷിയുടെ മറവിലാണ് കര്‍ഷകരെ വഞ്ചിച്ചു വ്യാജ ജൈവവളങ്ങള്‍ വിറ്റ് പണം  കൊയ്യുന്നത്.ഇതിനാൽ പലരും ചാണകവളത്തെയാണ്‌ ആശ്രയിക്കുന്നത്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top