26 April Friday

കേന്ദ്രനയങ്ങൾക്കെതിരെ 
ജനകീയ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

കാസർകോട്‌

സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനും സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുമുള്ള കേന്ദ്രനീക്കത്തിനെതിരെ നാടെങ്ങും  പ്രതിഷേധമുയരുന്നു. സിപിഐ എം നേതൃത്വത്തിൽ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ തുറന്നുകാട്ടിയുള്ള പൊതുയോഗങ്ങളിൽ നൂറുകണക്കിനാളുകളാണ്‌ പങ്കെടുക്കുന്നത്‌. 31 വരെയാണ്‌ പ്രതിഷേധയോഗങ്ങൾ. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുന്നു.
പനയാൽ ലോക്കൽ  പൊതുയോഗം  കരിച്ചേരി പാലത്തിന്‌ സമീപം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. എ ബാലകൃഷ്‌ണൻ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കുമാരൻ, കുന്നൂച്ചി കുഞ്ഞിരാമൻ, എം ഗൗരി, ടി മുഹമ്മദ് ക്കുഞ്ഞി, എ വിനോദ് കുമാർ, എം ഗോപാലൻ,  അജയൻ പനയാൽ, പി രാജൻ  എന്നിവർ സംസാരിച്ചു.  
പാലക്കുന്ന്‌ ലോക്കൽ പൊതുയോഗം ടൗണിൽ ജില്ലാ കമ്മിറ്റിയംഗം കെ മണികണ്ഠൻ ഉദ്‌ഘാടനം ചെയ്‌തു. വി ആർ ഗംഗാധാരൻ അധ്യക്ഷനായി. എ ബാലകൃഷ്ണൻ, കെ വി രവീന്ദ്രൻ, കെ വി ബാലകൃഷ്‌ണൻ, വി പ്രഭാകരൻ  എന്നിവർ സംസാരിച്ചു. 
കാസർകോട്‌ ലോക്കൽ പൊതുയോഗം കാസർകോട്‌ കടപ്പുറത്ത്‌ ജില്ലാസെക്രട്ടറിയറ്റംഗം   കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനംചെയ്‌തു. കെ ഭാസ്‌കരൻ അധ്യക്ഷനായി. ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ, സി ശാന്തകുമാരി, എസ്‌ സുനിൽ  എന്നിവർ സംസാരിച്ചു.  
പൈവളിഗെ ലോക്കൽ പൊതുയോഗം ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ ഉദ്‌ഘാടനം ചെയ്‌തു. ശ്രീനിവാസ ഭണ്ഡാരി അധ്യക്ഷനായി. അബ്ദുറസാഖ്‌ ചിപ്പാർ, കെ ജയന്തി, കെ അബ്ദുള്ള  സംസാരിച്ചു.  മീഞ്ചയിൽ   പി കെ നിഷാന്ത്‌ ഉദ്‌ഘാടനം ചെയ്‌തു. ബാലപ്പ ബങ്കാര അധ്യക്ഷനായി. ഹാരിസ്‌ പൈവളിഗെ, ബി വിനയകുമാർ, ഡി കമലാക്ഷ,  സി ലോകേഷ  സംസാരിച്ചു.  
ബീംബുങ്കാൽ ലോക്കൽ  പൊതുയോഗം  ബീംബുങ്കാലിൽ  ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ബി സി രാഘവൻ അധ്യക്ഷനായി.  ഏരിയാ സെക്രട്ടറി എം അനന്തൻ,  ബിപിൻരാജ് പായം, ഇ കുഞ്ഞിരാമൻ,  പി രാമചന്ദ്രൻ  എന്നിവർ സംസാരിച്ചു.
ആദൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ ജില്ലാ കമ്മിറ്റിയംഗം കെ എ മുഹമ്മദ്‌ ഹനീഫ ഉദ്ഘാടനം ചെയ്തു. എം എ ഇബ്രാഹിം അധ്യക്ഷനായി.  ഏരിയാ സെക്രട്ടറി എം മാധവൻ, കെ ശങ്കരൻ, എം നാസർ, പി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top