27 April Saturday
തൊഴിലുറപ്പ്‌ പദ്ധതി

പരപ്പ ബ്ലോക്കിൽ 83 കോടിയുടെ ബജറ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
പരപ്പ
വരുന്ന സാമ്പത്തിക വർഷം 83.43 കോടി രൂപയുടെ ലേബർബജറ്റിനും കർമ്മപരിപാടിക്കും പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നൽകി. 
പഞ്ചായത്തുകളായ  ബളാൽ 14.94 കോടി രൂപ, ഈസ്റ്റ് എളേരി 9.46 കോടി രൂപ, കള്ളർ 5.76 കോടി രൂപ, കിനാനൂർ കരിന്തളം 9.87 കോടി രൂപ, കോടോം ബേളൂർ 18.79 കോടി രൂപ,  പനത്തടി 13.80 കോടി രൂപ, വെസ്‌റ്റ്‌ എളേരി 10.56 കോടി രൂപ എന്നിങ്ങനെയാണ് അംഗീകാരം. 2021–- -22 സാമ്പത്തിക വർഷം 17 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിക്കും. 33 കോടി രൂപയുടെ ആസ്തിവികസന പ്രവൃത്തി ഏറ്റെടുക്കും. 
നടപ്പുവർഷം ജില്ലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്‌ പരപ്പയാണ്‌. 12 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച!. 45 കോടി രൂപ ചെലവഴിച്ചു. 3560 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കി. സുഭിക്ഷകേരളം പദ്ധതിയിൽ 246 പശുതൊഴുത്തും 60 ആട്ടിൻകൂടും 53 കോഴിക്കൂടും അടക്കം 540 വ്യക്തിഗത ആസ്തികളുടെ നിർമാണം  ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top