26 April Friday
വായിക്കാനം കോളനിയിൽ ഒന്നല്ല

20 വീടുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

വായിക്കാനം കോളനിയിലെ പാപ്പിനി വീട്ടിൽ രമ്യ സുരേഷിന് വീടിന്റെ താക്കോൽ 
എം രാജഗോപാലൻ എംഎൽഎ കൈമാറുന്നു

ചിറ്റാരിക്കാൽ  

എളേരിയിലെ വായിക്കാനം കോളനിയിലെ  മണ്ണിന്റെ മക്കൾക്ക്‌ അഭിമാന നിമിഷമായിരുന്നു ചൊവ്വാഴ്‌ച. വീടില്ലാത്ത 11 കുടുംബങ്ങൾക്കും നിർമാണം  പാതിവഴിയിൽ നിലച്ച ഒമ്പത് കുടുംബങ്ങൾക്കുമടക്കം  20 വീടുകളുടെ താക്കോലാണ്‌   എം രാജഗോപാലൻ എംഎൽഎ കൈമാറിയത്. വീടിന്റെ താക്കോൽ ലഭിച്ചപ്പോൾ കോളനിവാസികളുടെ കണ്ണ്‌ സന്തോഷത്താൽ  നിറഞ്ഞു
ജില്ലയിൽ ഏറ്റവും ഉയരമുള്ള പ്രദേശത്ത് ജീവിക്കുന്നവരാണിവർ. വീട് നിർമാണണത്തിനാവശ്യമായ സാധനങ്ങൾ എത്തിക്കാൻ പോലും ബുദ്ധിമുട്ട്‌.   എംഎൽഎ പട്ടികവർഗ വികസനവകുപ്പിൽ നിന്നും ഡോ. അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ  ഒരുകോടി രൂപ അനുവദിപ്പിച്ചു. പുതിയ വീടിന്‌ ആറ് ലക്ഷം വീതവും നവീകരിക്കാൻ ഒന്നര ലക്ഷം വീതവും ചെലവഴിച്ചാണ് ജില്ലാ നിർമ്മിതി കേന്ദ്രം പണി പൂർത്തിയാക്കിയത്. 
പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ കെ കെ മോഹനൻ, എം ശശി, ജെസി ടോം, പ്രകാശ് ടി ജോസഫ്, സുശീല കൃഷ്ണൻ, പി ഷാജി, കെ കെ അനീഷ് എന്നിവർ സംസാരിച്ചു.  എ ബാബു സ്വാഗതവും വി കെ തങ്കമണി നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top