05 May Sunday

മൊഗ്രാൽ യുനാനി ഡിസ്പെൻസറി
ദേശീയ നിലവാരത്തിലേക്ക്

സ്വന്തം ലേഖകൻUpdated: Saturday Oct 21, 2023

മൊഗ്രാൽ ഗവ. യൂനാനി ഡിസ്പെൻസറി സന്ദർശിക്കാനെത്തിയ കേന്ദ്രസംഘം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബിക്കൊപ്പം

മൊഗ്രാൽ
കുമ്പള മൊഗ്രാൽ ഗവ.  യുനാനി ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക്  ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ അക്രഡിറ്റേഷൻ  സംഘം സ്ഥാപനം സന്ദർശിച്ചു. സാധാരണ ഡിസ്പെൻസറികളിൽ നൽകുരുന്ന സേവനങ്ങൾക്ക് പുറമേ ലാബ് , ഫിസിയോതെറാപ്പി, യുനാനി റെജിമിനൽ തെറാപ്പി,  യോഗ തെറാപ്പി സേവനങ്ങൾകുടി രോഗികൾക്ക് നൽകുന്നതിൽ ഡോക്ടർമാരുടെ സംഘം തൃപ്തി രേഖപ്പെടുത്തി. കൂടാതെ ഇ ഹോസ്പിറ്റൽ സിസ്റ്റം, ഓൺലൈൻ റെജിസ്ട്രേഷൻ പൂർണ്ണമായും നടപ്പിലാക്കിയതിനേയും ജീവനക്കാരെ കേന്ദ്രസംഘം അഭിനന്ദിച്ചു.
എൻട്രി ലെവൽ അസ്സെസ്സർ കെ കെ രാജൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജിത് കുമാർ, ഹോമിയോ  മെഡിക്കൽ ഓഫീസർ ഡോ.  രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്.
സംഘത്തെ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി , കുമ്പള പഞ്ചായത്ത് പ്രസിഡന്റ്  താഹിറ യൂസഫിന്റേയും നേതൃത്വത്തിൽ  സ്വീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top