26 April Friday

മലയോര ഹൈവേ ഉദ്യോഗസ്ഥ അനാസ്ഥ കെആർഎഫ്ബി ഓഫീസ് സിപിഐ എം ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

മലയോര ഹൈവേ കോളിച്ചാൽ– ചെറുപുഴ റീച്ചിലെ ഗതാഗത തടസം നീക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതാക്കൾ 
കെആർഎഫ്ബി കാഞ്ഞങ്ങാട് ഓഫീസ് ഉപരോധിച്ചപ്പോൾ.

വെള്ളരിക്കുണ്ട് 
മലയോര ഹൈവേ കോളിച്ചാൽ – ചെറുപുഴ റീച്ചിൽ ഗതാഗത തടസം നീക്കാൻ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സിപിഐ എം പ്രവർത്തകർ കേരളാ റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) കാഞ്ഞങ്ങാട് ഓഫീസ് ഉപരോധിച്ചു. 
മഴ ശക്തമായതോടെ മണ്ണിടിഞ്ഞ്‌, റോഡിൽ ഗതാഗത തടസമുണ്ടായി. അറ്റകുറ്റപ്പണി നടത്തി ഗതാഗത സൗകര്യം ഒരുക്കാൻ 15 ലക്ഷം രുപ അനുവദിച്ചിട്ടും ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല. 
ഈ റോഡിൽ സർവീസ് നടത്തുന്ന ബസുകൾ ഉൾപ്പെടെയുള്ളവ സർവീസ് നടത്താനാകാതെ ദുരിതത്തിലാണ്‌. ഇതിൽ പ്രതിഷേധിച്ചാണ്‌  സിപിഐ എം പ്രവർത്തകർ ഓഫീസ് ഉപരോധിച്ചത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എർജിനീയർ സി ജെ കൃഷ്ണൻ, അസിസ്റ്റന്റ് എൻജിനീയർ രവീന്ദ്രൻ എന്നിവരെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സാബു അബ്രഹാം, ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, ഏരിയാസെക്രട്ടറി ടി കെ സുകുമാരൻ, ഏരിയാ കമ്മിറ്റി അംഗം ടി പി തമ്പാൻ, മാലോം ലോക്കൽ സെക്രട്ടറി കെ ദിനേശൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഉപരോധിച്ചത്‌.  വിവരം അറിഞ്ഞ എം രാജഗോപാലൻ എംഎൽഎ, മന്ത്രി പി എ മുഹമ്മദ് റിയാസ്, കിഫ്ബി ഡയറക്ടർ ഡിങ്കി എന്നിവരുമായി ബന്ധപ്പെട്ട് തിങ്കൾ മുതൽ ഗതാഗത തടസം നീക്കാനുള്ള പ്രവർത്തി തുടരാൻ നിർദേശം  നൽകി. ഇതിനുശേഷമാണ് ഉപരോധം അവസാനിച്ചത്. 
 മലയോയ ഹൈവേ കോളിച്ചാൽ ചെറുപുഴ റീച്ചിൽ ഉദ്യോഗസ്ഥ അനാസ്ഥ പതിവാണ്. 82 കോടി രൂപ ചെലവിൽ നിർമിക്കുന്ന 32 കിലോമീറ്റർ റോഡിന്റെ 90 ശതമാനം നിർമാണവും പൂർത്തിയായി. കാറ്റാംകവല, മരുതോം ഭാഗത്തുള്ള വനമേഖലയിലെ മൂന്ന് കിലോമീറ്റർ ഭാഗത്തെ പണിയാണ്‌ ബാക്കിയുള്ളത്‌. ഇവിടെ പാർശ്വഭിത്തി നിർമാണം ഏഴുകോടി രൂപ ഇതിനായി അനുവദിച്ചു. അപ്പോഴേക്കും മഴയും വന്നതോടെയാണ് പ്രതിസന്ധിയായത്. മലയോര ഹൈവേ പ്രവർത്തി മൂന്ന് മേഖലയായി തിരിച്ച് ഓരോ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നേതത്വത്തിലുള്ള സംഘത്തിനാണ് കെആർഎഫ്ബി ചുമതല നൽകിയത്. മധ്യ മേഖല വിഭാഗത്തിനാണ് കോളിച്ചാൽ ചെറുപുഴ റോഡിന്റെ ചുമതല. ഏഴുകോടി രൂപ ഇതിനായി അനുവദിച്ചു. അപ്പോഴേക്കും മഴയും വന്നതോടെയാണ് പ്രതിസന്ധിയായത്. മലയോര ഹൈവേ പ്രവർത്തി മൂന്ന് മേഖലയായി തിരിച്ച് ഓരോ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതത്വത്തിലുള്ള സംഘത്തിനാണ് കെആർഎഫ്ബി ചുമതല നൽകിയത്. മധ്യ മേഖല വിഭാഗത്തിനാണ് കോളിച്ചാൽ ചെറുപുഴ റോഡിന്റെ ചുമതല. ഉൾപ്പെടെയുള്ള പ്രവർത്തികൾക്ക് പുതുക്കിയ എസ്‌റ്റിമേറ്റ് നൽകാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയതാണ് നിർമാണം നിലക്കാൻ കാരണം. ഇതിനെതിരെ സിപിഐ എം സമരം നടത്തിയാണ് നടപടി വേഗത്തിലാക്കിയത്. 
ചുമതലയുള്ള ഉദ്യോസ്ഥൻ രാഷ്ട്രീയം കളിക്കുന്നതായാണ് ആരോപണം. ഉത്തരവാദപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ തിരിഞ്ഞുനോക്കുന്നില്ല. തിങ്കൾ മുതൽ കാറ്റാംകവല ഭാഗത്ത് നിന്ന് പണി തുടങ്ങുമെന്ന അധികൃതരുടെ ഉറപ്പിലാണ് സിപിഐ എം പ്രവർത്തകർ പിരിഞ്ഞുപോയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top