27 April Saturday

പള്ളിക്കരയിൽ തോണി മറിഞ്ഞ് 6 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

പള്ളിക്കര കടപ്പുറത്ത്‌ കടലിൽ തോണി മറിഞ്ഞുണ്ടായ അപകടം

 ബേക്കൽ

മീൻ പിടിക്കാൻ പോകുന്ന ഫൈബർ തോണി കടലിൽ മറിഞ്ഞ്‌ തൊഴിലാളികൾ ഉൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. ശനി രാവിലെ പള്ളിക്കര കടപ്പുറത്താണ്‌ അപകടം. കോട്ടിക്കുളം കടപ്പുറത്തെ ഉമേശ് സ്വാമിക്കുട്ടി (47), പ്രകാശ് ഗോപാലൻ (46),  രാജൻ (41), രവീന്ദ്രൻ (47), മധു (44) ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബേക്കൽ തീരദേശ പൊലീസ്‌ രമേശൻ  എന്നിവർക്കുമാണ്‌ പരിക്കേറ്റത്‌. 
പള്ളിക്കര കടപ്പുറത്ത്‌ നിന്ന്‌ മീൻ പിടുത്തക്കാർ സഞ്ചരിച്ച ബീച്ച് ബ്രദേഴ്സ് തോണിയാണ്‌  അപകടത്തിൽ പെട്ടത്‌.  തോണി  കടലിൽ ഇറക്കുമ്പോൾ എൻജിൻ ഓഫായി. ഇതിനിടയിൽ ശക്തമായ തിരമാലയിൽ തോണി മറിഞ്ഞു. തൊഴിലാളികൾ നീന്തിയാണ് രക്ഷപ്പെട്ടത്‌. രണ്ടാഴ്ചക്കുള്ളിൽ മൂന്നാമത്തെ അപകടമാണിത്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top