26 April Friday

ഗ്രന്ഥശാല വാരാചരണം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

ചിറ്റാരിക്കാൽ സിആർസി ഗ്രന്ഥശാലയ്ക്ക് ചിത്രകാരൻ ജെ പി ചിറ്റാരിക്കാൽ 
അരലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകുന്നു

പുല്ലുർ  
ഗ്രന്ഥശാല വാരാചരണത്തിന്റെ ഭാഗമായി പുല്ലൂർ എ കെ ജി സ്മാരക ഗ്രന്ഥാലയത്തിൽ വിവിധ പരിപാടി സംഘടിപ്പിച്ചു. പി വി കെ പനയാൽ ഉദ്ഘാടനം ചെയ്തു.  സി രഞ്ജിത്ത് അധ്യക്ഷനായി. അക്ഷര ദീപവും  തെളിയിച്ചു. ഗ്രന്ഥാലയത്തിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കെ രാമൻ കുറുമ്പാലം സി ദാമോദരൻ ഒയക്കട, കെ കർത്തമ്പു ബേങ്കാട്ട്  അർച്ചന പണ്ഡാരത്തില്ലം എന്നിവരെ ആദരിച്ചു. പുസ്‌തകസമാഹരണം വി നാരായണൻ ഉദ്‌ഘാടനം ചെയ്‌തു.  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ സീത, എ കെ ജി ക്ലബ്‌ പ്രസിഡന്റ്‌ എ കൃഷ്ണൻ എന്നിവർ സംസാരിച്ചു. എം വി നാരായണൻ സ്വാഗതവും വിജയൻ ഒയക്കട നന്ദിയും പറഞ്ഞു.
ബേത്തൂർപ്പാറ എംജി ഗ്രന്ഥാലയത്തിൽ  വി ഗോപി പതാക ഉയർത്തി.  ബ്ലോക്ക് പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷ പി സവിത, എ ദാമോദരൻ, ടി ചക്രപാണി, ടി കൃഷ്ണൻ, വി ഗോപി, കെ അശോകൻ, എം ഭാസ്കരൻ, ബി മനോജ്, ബി ബാബുരാജ്, കെ അനീഷ് എന്നിവർ സംസാരിച്ചു.
എടനീർ
കളരി ഇ എം എസ് സ്മാരക വായനശാലയുടെ ഗ്രന്ഥശാലാദിന വാരാഘോഷത്തിന്റെ സമാപനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ രാമൻ അധ്യക്ഷനായി. വിവിധ മത്സര വിജയികൾക്ക്‌ പഞ്ചായത്ത്‌ അംഗം കെ വേണുഗോപാലൻ നൽകി. കെ വി സുകുമാരൻ, വൈ കുഞ്ഞിരാമൻ, എ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ കെ രാജൻ സ്വാഗതവും കെ നാരായണി നന്ദിയും പറഞ്ഞു.
ചിറ്റാരിക്കാൽ
സിആർസിയിൽ നടന്ന ഗ്രന്ഥശാല ദിനാചരണം ചിത്രകാരൻ ജെ പി ചിറ്റാരിക്കാൽ അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കെ പി മാത്യു അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ നിർവാഹകസമിതി അംഗം പി കെ മോഹനൻ, കെ പി ബൈജു എന്നിവർ സംസാരിച്ചു. 
ജെ പി ഗ്രന്ഥശാലയിലേക്കു നൽകിയ 5000 രൂപ വിലയുള്ള പുസ്തകങ്ങൾ ഗ്രന്ഥശാല സെക്രട്ടറി കെ സി അനിൽകുമാർ ഏറ്റുവാങ്ങി. ടി വിഷിഖിൻ നന്ദി പറഞ്ഞു. ഇ കെ സുനിൽ കുമാർ ചിന്ത പബ്ലിക്കേഷന്റെ 5000 രൂപയുടെ പുസ്തക കൂപ്പൺ സംഭാവന ചെയ്തു. 
ഗോക്കടവ് ഉദയ ക്ലബ്‌, ഗോക്കടവിൽ  സൗഹൃദസംഗമം നടത്തി. ഷിജിത്ത് കുഴുവേലിൽ അധ്യക്ഷനായി. അഡ്വ. ജോസഫ് മുത്തോലി, ജിജി തച്ചാർക്കുടിയിൽ, ഉദയ സെക്രട്ടറി രാമചന്ദ്രൻ കുത്തൂർ, ജോർജ് പെരക്കോണിൽ, കെ കെ സുരേഷ്, ജെയിംസ് പുതുശേരി , ജോസഫ് വർക്കി നമ്പ്യാമഠത്തിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top