26 April Friday

ജില്ലാ ആശുപത്രി കോവിഡ്‌ ആശുപത്രിയാവുമ്പോൾ കാരുണ്യ ഫാർമസി നിഷേധിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020
കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പൂർണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതോടെ ഹിമോഫീലിയ, ക്യാൻസർ, വൃക്ക രോഗികൾക്ക‌് ചികിത്സാ സൗകര്യം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇവർക്കാവശ്യമായ ജീവൻരക്ഷാ മരുന്നുകൾ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള കാരുണ്യ ഫാർമസി വഴിയാണ് ലഭിക്കുന്നത‌്. ഹിമോഫീലിയ ബാധിതർക്ക് രക്തം കട്ടപിടിക്കാതിരിക്കാനാവശ്യമായ ഫാക്ടർ 8, ഫാക്ടർ 9, ക്യാൻസർ രോഗികളുടെ കീമോതെറാപ്പിക്കാവശ്യമായ ഇഞ്ചക്ഷൻ ഉൾപ്പെടെയുള്ള മരുന്നുകൾ, വൃക്കരോഗികളുടെ ഡയാലിസിസിനു വേണ്ടിയുള്ള  മരുന്നുന്നുകൾ എന്നിവ  കാരുണ്യ ബെനവലന്റ‌് ഫണ്ട് സ്കീം വഴി സർക്കാർ സൗജന്യമായാണ്‌ നൽകുന്നത്‌. 
കോവിഡ് ആശുപത്രിയാകുന്നതോടെ ഇത്തരം രോഗികൾക്ക്  വരാൻ കഴിയാതാകും.  വിലപിടിപ്പുള്ള മരുന്നുകളായതുകൊണ്ട‌് സാധാരണക്കാർ ബുദ്ധിമുട്ടും. താൽക്കാലികമായി കാരുണ്യ ഫാർമസി കാഞ്ഞങ്ങാടുതന്നെ മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കണമെന്നാണ് രോഗികളുടെ ആവശ്യം. അനുകുലമായ  നടപടിയുണ്ടാവണമെന്ന്‌  ഹിമോഫീലിയ സൊസൈറ്റി  ഘടകം ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top