26 April Friday

തോട്ടം തൊഴിലാളികളുടെ മാർച്ച്‌ 20ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

രാജപുരം

തോട്ടം ഭൂമിയിൽ സോളാർ പാടവും സബ് സ്‌റ്റേഷനും കൊണ്ടു വരാനുള്ള നീക്കത്തിനെതിരെ തോട്ടം തൊഴിലാളികൾ രംഗത്ത്. ചീമേനി എസ്റ്റേറ്റിന്റെ  575 ഏക്കർ ഭൂമിയിൽ സോളാർ പാടവും കെഎസ്ഇബി സബ്‌സ്റ്റേഷനും നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്  തൊഴിലാളികൾ സമരം ആരംഭിക്കുകയാണ്‌.
തോട്ടം തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 20ന് രാവിലെ 10.30ന് കലക്ടറേറ്റിലേക്ക്‌  മാർച്ചും ധർണയും സംഘടിപ്പിക്കും.
കോർപറേഷൻ മാനേജുമെന്റിന്റെ കൊടുകാര്യസ്ഥത അവസാനിപ്പിക്കുക, അടിസ്ഥാന സൗകര്യം ചെയ്തു കൊടുക്കുക,  ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക,  പെർള ഡിവിഷനിൽനിന്ന് മുളിയാറിലേക്ക് ടാപ്പിങ്ങിനായി കൊണ്ടു പോയ തൊഴിലാളികളെ  തിരികെ കൊണ്ടുവരിക  തുടങ്ങി ആവശ്യങ്ങളുന്നയിച്ച്‌ 20ന് രാവിലെ ഒമ്പതിന് പ്ലാന്റേഷൻ കോർപ്പറേഷൻ കാസർകോട് എസ്‌റ്റേറ്റ് ഓഫീസിലേക്കും മാർച്ചും ധർണയും സംഘടിപ്പിക്കും. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top