26 April Friday

എസ്‌എഫ്‌ഐ ‘ഡിമാൻഡ് ഡേ’

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
കാസർകോട്‌
എല്ലാവർക്കും വിദ്യാഭ്യാസം,  എല്ലാവർക്കും തൊഴിൽ എന്ന മുദ്രാവാക്യമുയർത്തി എസ് എഫ്ഐ   കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെയും, തൊഴിലില്ലായ്മക്കെതിരെയും "ഡിമാൻഡ്്‌ ഡേ’ സംഘടിപ്പിച്ചു.  കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിലാണ്‌ പ്രതിഷേധം. 
ജില്ലാതല ഉദ്ഘാടനം കാസർകോട്‌ ഹെഡ് പോസ്റ്റ്‌ ഓ ഫീസിന് മുന്നിൽ  ഡിവൈ എഫ്ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്ത് നിർവഹിച്ചു. മുനീർ അധ്യക്ഷനായി. മടക്കര പോസ്‌റ്റ്‌ ഓഫീസിൽ  ജില്ലാ പ്രസിഡന്റ്‌  കെ അഭിരാം ഉദ്ഘാടനം ചെയ്തു. എം വി അഖിൽ അധ്യക്ഷനായി.
പനത്തടിയിൽ സംസ്ഥാന കമ്മിറ്റി അംഗം ശിൽപ കോടോം ഉദ്ഘാടനം ചെയ്തു. വി കെ നീരജ് അധ്യക്ഷനായി. കാലിക്കടവിൽ സംസ്ഥാന കമ്മിറ്റി അംഗം ജയനാരായണൻ ഉദ്ഘാടനം ചെയ്തു. അക്ഷയ് അധ്യക്ഷനായി. കാഞ്ഞങ്ങാട് പോസ്‌റ്റ്‌ ഓഫീസിനു മുമ്പിൽ വി ഗിനീഷ് ഉദ്‌ഘാടനം  ചെയ്തു. പി സി ആദർശ് അധ്യക്ഷനായി. കുണ്ടംകുഴി പോസ്‌റ്റ്‌ ഓഫീസിനു മുമ്പിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ വിപിൻ രാജ് പായം ഉദ്ഘാടനം ചെയ്തു. ഷൈജിന അധ്യക്ഷയായി. ഭീമനടി ബി എസ്എൻ എൽ ഓഫീസിലേക്ക് നടത്തിയ ധർണ  മുൻ ജില്ലാ കമ്മിറ്റി അംഗം രജിത്ത് പൂങ്ങോട് ഉദ്ഘാടനം ചെയ്തു്. ജിഷ്ണു അധ്യക്ഷനായി. 
മഞ്ചേശ്വരം  ബായാർ പോസ്‌റ്റ്‌ ഓഫീസിനു മുമ്പിൽ  ജില്ലാ വൈസ് പ്രസിഡന്റ്‌ വിനയ് കുമാർ ഉദ്ഘാടനം ചെയ്തു. ശൈലേഷ് കുളൂർ അധ്യക്ഷനായി.  നീലേശ്വരം പോസ്‌റ്റ്‌ ഓഫീസിനു മുമ്പിൽ  ജില്ലാ സെക്രട്ടറിയേറ്റംഗം സച്ചിൻ ചായ്യോത്ത് ഉദ്ഘാടനം ചെയ്തു. വിഷ്ണു മോഹൻ അധ്യക്ഷനായി. കുമ്പള ബി എസ്എൻ എൽ ഓഫീസിനു മുമ്പിൽ  ജില്ലാ വൈസ് പ്രസിഡന്റ്‌ അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. ശ്രീദേവി അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top