27 April Saturday

സിപിഐ എമ്മിൽ ചേർന്നവർക്ക് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
തൃക്കരിപ്പൂർ
വിവിധ പാർട്ടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി. മുസ്ലീംലീഗ്, കോൺഗ്രസ് പാർട്ടികളിൽനിന്നും രാജിവച്ച വലിയപറമ്പിലെ 11 പേർക്കായിരുന്നു  സ്വീകരണം. പടന്നക്കടപ്പുറം, മാവിലാക്കടപ്പുറം പ്രദേശങ്ങളിലെ യുവാക്കളാണ് കുടുംബത്തോടൊപ്പം സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. എം രാജഗോപാലൻ എംഎൽഎ ഹാരമണിയിച്ചു. സി നാരായണൻ അധ്യക്ഷനായി. കെ സി അബൂബക്കർ, പി നസീർ, കെ സി സുറൂർ,  കെ അഖിലേഷ്, എം പി നിസാബ്, പി എച്ച്നൗഫൽ, ശിഹാബ് കോട്ടയിൽ, ഡി മുത്തലിബ്, കെ ഹനീഫ, ടി ഇബ്രാഹിം എന്നിവരാണ് സ്വീകരണം ഏറ്റുവാങ്ങിയത്. പി ശ്യാമള സംസാരിച്ചു. വി വി ഉത്തമൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top