27 April Saturday

തരിശുനിലങ്ങളിലെ സഹകരണ ഗാഥ

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

ചിത്താരി സർവീസ് സഹകരണ ബാങ്ക് രാവണീശ്വരത്ത് തരിശുഭൂമിയിൽ ആരംഭിച്ച മധുരക്കിഴങ്ങ് കൃഷി

കാഞ്ഞങ്ങാട്‌ 
ഐതിഹാസികമായ നെല്ലെടുപ്പ് സമരത്തിന്റെ ജ്വലിക്കുന്ന ഓർമകളുള്ള മണ്ണാണ് രാവണീശ്വരം. ചിത്താരി സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധി മുക്കാൽ പങ്കും ഈ മേഖലയിലാണ്. 7900 ത്തിലധികം അംഗങ്ങൾ. ചാമുണ്ഡിക്കുന്ന്, മുക്കൂട് എന്നിവിടങ്ങളിൽ  ബ്രാഞ്ചുമുണ്ട്‌.  29 കോടിയുടെ നിക്ഷേപവും 32 കോടിയുടെ വായ്‌പാ നീക്കിയിരിപ്പുമുള്ള സഹകരണ ബാങ്കാണ്‌. കൺസ്യൂമർ സ്റ്റാേർ, റേഷൻ കടകൾ, വളം ഡിപ്പോ, ജനസേവന കേന്ദ്രം എന്നിങ്ങനെ നാടിന്റെ ഏതാവശ്യത്തിനും ഈ സ്ഥാപനം ഒപ്പമുണ്ട്‌.  സുഭിക്ഷകേരളം പദ്ധതിയിൽ ജനപങ്കാളിത്തത്തോടെ ഏക്കർ കണക്കിന് ഭൂമിയിൽ കൃഷിതുടങ്ങിയ ബാങ്ക്‌ വൈവിധ്യമാർന്ന പദ്ധതികളിലൂടെ യാത്ര തുടരുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top