26 April Friday

ഉപ്പിലിക്കൈയിൽ വനംവകുപ്പുകാർ
കാട്ടുപന്നിയെ വെടിവച്ച് കൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
നീലേശ്വരം
നാടിറങ്ങി സർവതും നശിപ്പിച്ച കാട്ടുപന്നിയെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ അഷറഫും സംഘവും വെടിവെച്ച് കൊന്നു.  ഉപ്പിലിക്കൈ വേട്ടക്കൊരുമകൻ കോട്ടം ക്ഷേത്രത്തിന് സമീപം ജനങ്ങളെ ഭീതിയിലാക്കിയ കാട്ടുപന്നിയേയാണ്  വെടിവച്ച് കൊന്നത്. 
കഴിഞ്ഞ ദിവസം ഉച്ചയോടെ ഉപ്പിലിക്കൈയിലെ രാജന്റെ വീട്ടുപറമ്പിലെത്തിയ കാട്ടുപന്നി വീട്ടുകാരേയും അയൽക്കാരേയും ഭീതിയിലാക്കി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറും സംഘവും ഏറെ സാഹസികമായി പന്നിയെ വെടിവെച്ച്‌ കൊല്ലുകയായിരുന്നു. പിന്നീട് ഇതിനെ മണെണ്ണ ഒഴിച്ച് കത്തിച്ചു. പന്നിക്ക്  ഒന്നര ക്വിന്റലോളം തൂക്കം വരും. റെയ്ഞ്ചർക്കൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരായ ഒ എ ഗിരീഷ്, വിജേഷ് എന്നിവരും ഉണ്ടായിരുന്നു.
കുറേ നാളുകളായി ഉപ്പിലിക്കൈയിലും പരിസരത്തും കാട്ടുപന്നിയുടെ ആക്രമണം വ്യാപകമായിരുന്നു. നിരവധി കാർഷിക വിളകളാണ് നശിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top