27 April Saturday
ആരോഗ്യ പ്രവർത്തകനും കോവിഡ്‌

9 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കാസർകോട്‌
നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവർത്തകനടക്കം  ഒമ്പത് പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.ഏഴുപേർ വിദേശത്തുനിന്നെത്തിയവരും ഒരാൾ ഇതര സംസ്ഥാനത്തുനിന്നെത്തിയതും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചതെന്ന്‌ ഡിഎംഒ ഡോ. എ വി രാംദാസ് അറിയിച്ചു. നീലേശ്വരത്തെ ആരോഗ്യ പ്രവർത്തകനായ 54 വയസുള്ള കരിവെള്ളൂർ സ്വദേശിക്കാണ്‌ സമ്പർക്കത്തിലൂടെ ബാധിച്ചത്‌.  ഒമ്പതുപേർ രോഗമുക്തിനേടി. ജില്ലയിൽ 6355 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 5587  പേരും സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽ 768 പേരുമുണ്ട്‌. പുതിയതായി  371 പേരെ നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേയടക്കം 30 പേരുടെ സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. 1266 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 529 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു.
രോഗബാധിതർ
24ന് ഖത്തറിൽനിന്ന് വന്ന 58 വയസുള്ള കുമ്പള  സ്വദേശി, 26 ന് വന്ന 35 വയസുള്ള മുളിയാർ സ്വദേശി, 27ന് വന്ന 30 വയസുള്ള മൊഗ്രാൽപുത്തൂർ സ്വദേശി, 21ന് വന്ന 34 വയസുള്ള ചെമ്മനാട്  സ്വദേശി, ജൂലൈ ഒന്നിന് വന്ന 22 വയസുള്ള കാസർകോട് സ്വദേശി  (എല്ലാവരും ദുബായിൽനിന്ന് വന്നവർ), 24 ന് ഒമാനിൽനിന്ന് വന്ന 28 വയസുള്ള കാസർകോട്  സ്വദേശി, 25 ന് സൗദിയിൽനിന്ന് വന്ന 21 വയസുള്ള ചെങ്കള സ്വദേശിനി എന്നിവരാണ്‌ വിദേശത്തുനിന്നെത്തിയത്‌. ജൂലൈ ഏഴിന് ബംഗളൂരുവിൽനിന്നെത്തിയ 35 വയസുള്ള കുമ്പള  സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.  
രോഗമുക്തരായവർ
27ന് കോവിഡ് സ്ഥീരീകരിച്ച 25 വയസുള്ള കാഞ്ഞങ്ങാട് സ്വദേശിനി, ആറിന് പോസറ്റീവായകാഞ്ഞങ്ങാട്ടെ നാല് വയസുള്ള രണ്ട് ആൺകുട്ടികൾ(എല്ലാവരും അബുദാബി) എന്നിവർ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് രോഗമുക്തി നേടി.   രണ്ടിന് പോസിറ്റീവായ 30 വയസുള്ള ബേഡഡുക്ക സ്വദേശി(കുവൈത്ത്)ഉദയഗിരി സിഎഫ്എൽടിസിയിൽ നിന്ന്‌ മൂന്നിന് കോവിഡ് സ്ഥിരീകരിച്ച 25 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി( ദുബായ്) തലശേരി ജനറൽ ആശുപത്രിയിൽനിന്നും രോഗമുക്തരായി.  
കാസർകോട് മെഡിക്കൽ കോളേജിൽനിന്ന്,  മെയ് 25 ന് പോസറ്റീവായ 26 വയസുള്ള കുമ്പള  സ്വദേശി( മഹാരാഷ്ട്ര),  അഞ്ചിന് പോസറ്റീവായ 40 വയസുള്ള മീഞ്ച സ്വദേശി(സമ്പർക്കം) എന്നിവരും പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തിൽനിന്ന്  ഒന്നിന് പോസിറ്റീവായ 27 വയസുള്ള നീലേശ്വരം സ്വദേശി (കുവൈത്ത്), നാലിന് രോഗംസ്ഥിരീകരിച്ച 31 വയസുള്ള അജാനൂർ  സ്വദേശി(ദുബായ്)എന്നിവരുമാണ്‌ രോഗമുക്തരായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top