26 April Friday

കാഞ്ഞങ്ങാട്–--- കാണിയൂര്‍ റെയില്‍പാത ചർച്ചക്ക്‌ വഴിയൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

പാത കടന്ന് പോകുന്ന സ്ഥലങ്ങളുടെ മാപ്പ്

രാജപുരം
കാഞ്ഞങ്ങാട്-- –-കാണിയൂർ റെയിൽപാതയെന്ന മലയോര ജനതയുടെ സ്വപ്ന പദ്ധതിക്ക് വീണ്ടും ചിറക് മുളക്കുന്നു.  കഴിഞ്ഞ ദിവസം നിയമസഭയിൽ പാത സംബന്ധിച്ച ചർച്ചയിൽ കേരളത്തിൽ പാതയ്ക്ക് ആവശ്യമായ ഭൂമിയും മറ്റ് സൗകര്യവും ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.  കർണാടക താൽപര്യം കാണിക്കാത്തതാണ്‌  തുടർനടപടിക്ക്‌   റെയിൽവേ മടിക്കുന്നത്‌.  തടസ്സം നീക്കാൻ കർണാടകവുമായുള്ള ചർച്ചക്ക്‌ വഴിയൊരുങ്ങുകയാണ്‌.     കർണാടകത്തിലൂടെയുള്ള  പാതക്ക്‌   കേന്ദ്ര വനംവകുപ്പ് ഭൂമി വിട്ടു കൊടുക്കണം.പകരം ഭൂമി വനം വകുപ്പിന് കർണാടക  നൽകണമെന്ന്‌ അറിയിച്ചതോടെയാണ്‌ തടസ്സമുണ്ടായത്‌. 
ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ ബജറ്റിൽ കേരള സർക്കാർ 20 കോടി രൂപ നീക്കി  വെച്ചിരുന്നു.  2009-ൽ കേന്ദ്ര സർക്കാർ അനുമതി നൽകി സർവ്വേ നടപടി പൂർത്തിയായതാണ്‌. കാഞ്ഞങ്ങാട് മുതൽ കാണിയൂർ വരെയുള്ള 91 കിലോമീറ്റർ പാതയ്ക്ക് 1300 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 650 കോടി രൂപ കേന്ദ്ര സർക്കാരും ബാക്കി  650 കോടി രണ്ട്‌ സംസ്ഥാനങ്ങളും വഹിക്കണമെന്നാണ്‌  കേന്ദ്രം  ആവശ്യപ്പെട്ടത്‌. കേരളത്തിലൂടെയുള്ള  40 കീലോമീറ്റർ ദൂരം  വരുന്ന ഭൂമി ഏറ്റെടുക്കാനാവശ്യമായ തുകയുടെ പകുതി സംസ്ഥാന സർക്കാർ വഹിക്കാം എന്ന് രണ്ട് വർഷം മുമ്പ് തന്നെ കേരളം ഉറപ്പ്  നൽകിയിരുന്നു. ബാക്കി 51 കിലോമീറ്റർ കർണ്ണാടകത്തിലൂടെയാണ്‌.  ആറുമണിക്കൂർ കൊണ്ട് കാഞ്ഞങ്ങാട് നിന്ന് ബാംഗ്ലൂരിലേക്ക് എത്താൻ കഴിയുന്ന രീതിയിലാണ് പാതയുടെ അലൈൻമെന്റ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top