26 April Friday
ഗൂഗിൾ പേ വഴിയും പിരിച്ചു

പിരിച്ച പണത്തിനും കണക്കില്ല; രശീതുമില്ല

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
പാണത്തൂർ
പാണത്തൂർ പരിയാരത്തുണ്ടായ ലോറി അപകടത്തിൽ മരിച്ച ബിഎംഎസ് പ്രവർത്തകരുടെ കുടുംബത്തെ സഹായിക്കാൻ പിരിച്ച പണത്തിന്‌ കണക്കില്ല.  സംഘപരിവാറുകാർ സഹായ കമ്മിറ്റിയാക്കിയാണ്‌ പിരിവ്‌ നടത്തിയത്‌. പണം നൽകിയവർക്ക് രസീത് കൊടുത്തില്ലെന്നും പരാതിയുണ്ട്‌. 
കമ്മിറ്റി അംഗത്തിന്റെ സ്വന്തം അക്കൗണ്ടിലേക്കാണ്‌ പണം എത്തിയതെന്നും ആരോപണമുണ്ട്‌. കഴിഞ്ഞദിവസം കുടുംബസഹായഫണ്ട് വിതരണത്തിൽ നിന്നും ഒരു വിഭാഗം ബിജെപി, ആർഎസ്എസ് പ്രവർത്തകർ വിട്ടു നിന്നിരുന്നു. ഇവരാണ് പുതിയ ആരോപണവുമായി രംഗത്തു വന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഒരു കോടി രൂപ പിരിക്കാനാണ്‌ തീരുമാനിച്ചത്‌. സഹായ കമ്മിറ്റി രൂപീകരിച്ച അന്നു തന്നെ 12 ലക്ഷം രൂപ പിരിഞ്ഞിരുന്നു. അതിന് ശേഷം നാലുമാസം കഴിഞ്ഞിട്ടും ഒരുരൂപ പോലും കിട്ടിയില്ലെന്നാണ്‌ ഇപ്പോൾ നേതാക്കൾ പറയുന്നത്‌.  ഒരു കമ്മിറ്റിയംഗം ഗൂഗിൾപേ വഴി പണം പിരിച്ചെടുത്തിരുന്നു. ഇതിനും കൃത്യമായി കണക്കില്ല.  ഫണ്ട്‌ തിരിമറി അന്വേഷിക്കണമെന്ന്‌ ജില്ലാനേതൃത്വത്തിന്‌ ആർഎസ്എസ് നേതാവ് പരാതി നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ സ്ഥാനം രാജി വെക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top