26 April Friday

ഭരണം പഠിക്കാൻ കെഎഎസ് ഓഫീസർമാർ 
കേന്ദ്ര സർവകലാശാലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

കേരള കേന്ദ്ര സർവകലാശാല സന്ദർശിച്ച കെഎഎസ് ഓഫീസർമാരുമായി രജിസ്ട്രാർ ഡോ. എൻ സന്തോഷ് കുമാർ സംസാരിക്കുന്നു.

 പെരിയ

കേരള കേന്ദ്ര സർവകലാശാലയുടെ ഭരണ സംവിധാനവും പ്രവർത്തനവും പഠിക്കാൻ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്‌ (കെഎഎസ്) ഓഫീസർമാർ എത്തി. 34 പേരടങ്ങുന്ന സംഘമാണ് പെരിയ ക്യാമ്പസിലെത്തിയത്. ഒരുവർഷത്തെ പരിശീലനത്തിന്റെ ഭാഗമായുള്ള കേരളദർശൻ പരിപാടിയോനുബന്ധിച്ചായിരുന്നു സന്ദർശനം. 
സർവകലാശാല അധികൃതരുമായി ആശയവിനിമയം നടത്തിയ ഇവർ പ്രവർത്തനം ചോദിച്ചറിഞ്ഞു. രജിസ്ട്രാർ ഡോ. എൻ സന്തോഷ് കുമാർ ഭരണപരമായ കാര്യങ്ങൾ വിശദീകരിച്ചു. അഡ്മിഷൻ നടപടിക്രമങ്ങളും പരീക്ഷാ നടത്തിപ്പും പരീക്ഷാ കൺട്രോളർ ഡോ. എം മുരളീധരൻ നമ്പ്യാരും അക്കാദമിക് പ്രവർത്തനം ബയോകെമിസ്ട്രി ആൻഡ്‌ മോളിക്യുലാർ ബയോളജി വിഭാഗം അധ്യക്ഷൻ ഡോ. രാജേന്ദ്ര പിലാങ്കട്ടയും വിശദമാക്കി. കോവിഡ് പരിശോധന ഉൾപ്പെടെയുള്ള സർവകലാശാലയുടെ സാമൂഹ്യ സേവന പ്രവർത്തനം, ഗവേഷണം, വികസനം വിഷയങ്ങളും ചർച്ചയായി. 
അസിസ്‌റ്റന്റ്‌ രജിസ്ട്രാർ സുരേശൻ കണ്ടത്തിലും സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് സംഘങ്ങൾ കൂടി സർവകലാശാല സന്ദർശിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top