26 April Friday

സുങ്കതക്കട്ടയിൽ മൂന്നുനില കെട്ടിടം തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

വോർക്കാടി സുങ്കതക്കട്ടയിലെ മൂന്ന്‌ നില കെട്ടിടം തകർന്നു വീഴുന്നു

മഞ്ചേശ്വരം

ഭൂലചലനത്തെ തുടർന്ന വിള്ളലുണ്ടായ മൂന്ന്‌ നില കെട്ടിടം തകർന്നു. വോർക്കാടി സുങ്കതക്കട്ടയിലെ കെട്ടിടമാണ് ഞായർ രാവിലെ ശക്തമായ മഴയിൽ തകർന്നു വീണത്. വോർക്കാടി ബേക്കറി ജങ്‌ഷനിലെ സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. താഴത്തെ നിലയിൽ  മൂന്ന്‌ ക്വാർട്ടേഴ്സ്, ഒന്നാം നിലയിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫിസ്, എൽഐസി ഏജന്റ് ഓഫിസ്, മുകൾ നിലയിൽ ടൈലറിങ് കട  എന്നിവ ഉണ്ടായിരുന്നു. ഒരാഴ്ച മുമ്പ്‌ കെട്ടിടത്തിന്‌ വിള്ളലുണ്ടായതോടെ താമസക്കാരെയും ഓഫീസുകളും  റവന്യു അധികൃതരെത്തി ഒഴിപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും വിള്ളലുണ്ടായിരുന്നു. ഒരുമാസം മുമ്പ്‌ കെട്ടിടത്തിന്റെ സമീപത്തുണ്ടായ ഭൂചലനത്തെ തുടർന്നാണ്‌ വിള്ളലുണ്ടായത്. ഏഴ്‌ വർഷം പഴക്കമുള്ളതാണ്‌ കെട്ടിടം. ഞായർ രാവിലെ കെട്ടിടം സമീപത്തെ കുഴിയിലേക്ക് നിലംപൊത്തി. കാണാൻ നൂറുണക്കിനാളുകളാണ് തടിച്ചു കൂടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top