27 April Saturday

അരയിപ്പാലം പൊളിച്ചുപണിയും; 
ഉയരം കൂടും

റഹനാസ് മടിക്കെെUpdated: Wednesday Feb 8, 2023

അരയിപ്പാലം

കാഞ്ഞങ്ങാട്
മടിക്കൈയിലേക്കുള്ള  പ്രവേശന കവാടമായ അരയിപ്പാലം പൊളിച്ചുപണിയുമെന്ന്‌  ഉറപ്പായി. കോവളം–- ബേക്കൽ ജലപാതാ നിർമാണത്തിന്റെ  രണ്ടാംഘട്ടത്തിൽ പാലം പൊളിച്ച് അഞ്ച് മീറ്റർ  ഉയരത്തിൽ പുതിയപാലം നിർമിക്കുക. 
പൊതുമരാമത്ത് വകുപ്പ് തന്നെ ഇക്കാര്യം ചെയ്യുമെന്നും അല്ലെങ്കിൽ ഉൾനാടൻ ജല​ഗതാ​ഗത വകുപ്പ് ഏറ്റെടുക്കുമെന്നും എക്സിക്യുട്ടീവ് എൻജിനീയർ എ അനൂപ് പറഞ്ഞു. 2025നകം പുതിയപാലം യാഥാർത്ഥ്യമാകും.
1998ൽ ഉദ്ഘാടനം ചെയ്ത കുപ്പിക്കഴുത്ത് പോലെയുള്ള പാലത്തിന് പകരം വീതിയേറിയ പാലം വേണമെന്ന് നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു.  
നിർദ്ദിഷ്ട മടിക്കൈ വ്യവസായ പാർക്കിലേക്കുള്ള പാതയാണിത്. ​ഗുരുവനം മുതൽ കൂലോം റോഡ് എരിപ്പിൽ വരെയുള്ള ഭാ​ഗം ജില്ലാ പഞ്ചായത്തിന് കീഴിലാണ്. 3.5 കോടി ചെലവിട്ട്  ഒമ്പതുമീറ്റർ വീതിയിൽ പാതയുടെ നവീകരണം നടക്കുകയാണ്‌. മെക്കാഡം ടാറിങാണ് നടക്കുന്നത്. ​അരയിപ്പാലം മുതൽ ഗുരുവനം വരെയുള്ള ഭാ​ഗം ന​ഗരസഭാ പരിധിയിലാണ്. 
ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടുകയാണെങ്കിൽ  റോഡ് പൂർണമായും നവീകരിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top