26 April Friday

പാലായി ഷട്ടർ കം ബ്രിഡ്ജ് ഉദ്ഘാടനം 26ന്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

പാലായി ഷട്ടർ കം ബ്രിഡ്ജ് തുറക്കുന്നതിന്റെ സംഘാടക സമിതി രൂപീകരണം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 നീലേശ്വരം

പാലായി ഷട്ടർ കം ബ്രിഡ്ജ് ഉദ്ഘാടനം 26 ന്  പകൽ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരിച്ചു.
പാലായി ഓപ്പൺ ഓഡിറ്റോറിയത്തിൽ  എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ടി വി ശാന്ത അധ്യക്ഷയായി. കയ്യൂർ- ചീമേനി പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വത്സലൻ, മുൻ എംഎൽഎ കെ പി സതീഷ്ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശകുന്തള, കെ പി രവീന്ദ്രൻ, വി ഗൗരി, ടി പി ലത, എം രാജൻ, ടി കുഞ്ഞിക്കണ്ണൻ, പി മനോഹരൻ, സുരേഷ് പുതിയേടത്ത്, പി വിജയകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എൻ ഫിറോസ് ഖാൻ, കെ സുധാകരൻ, വി വി ശ്രീജ, വി വി സതി, എം നസീർ, രതീഷ് പുതിയ പുരയിൽ, പി രമേശൻ എന്നിവർ സംസാരിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. 
ഭാരവാഹികൾ: എം രാജഗോപാലൻ എംഎൽഎ (ചെയർമാൻ), ടി വി ശാന്ത (ജനറൽ കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top