26 April Friday

കയ്യൂരിന്റെ കരുത്താണ്‌

പി വിജിൻദാസ്‌Updated: Saturday Aug 6, 2022

കയ്യൂർ സർവീസ്‌ സഹകരണ ബാങ്ക്‌ പാലായി ഷട്ടർ കം ബ്രിഡ്‌ജിന്‌ സമീപത്ത്‌ സ്ഥാപിച്ച കൂക്കോട്ട്‌ കയാക്കിങ്‌ പാർക്കിൽ ഉല്ലസിക്കുന്ന അമ്മമാർ

കയ്യൂർ
ചരിത്രമുറങ്ങുന്ന നാട്ടിൽ മറ്റൊരു സഹകരണ ഗാഥ കൂടി എഴുതി ചേർക്കുകയാണ്‌ കയ്യൂർ സർവീസ്‌ സഹകണ ബാങ്ക്‌. കർഷകർക്കും ജനങ്ങൾക്കും ആശ്വാസം പകരുന്നതോടൊപ്പം വിപുലമായ വൈവിധ്യവൽക്കരണവും ബാങ്കിന്റെ പ്രത്യേകതയാണ്‌. 
1957ൽ പ്രവർത്തനം ആരംഭിച്ച ധനകാര്യസ്ഥാപനത്തിന്റെ ഹെഡ്‌ ഓഫീസ്‌  കയ്യൂരിലാണ്‌. നിടുംബ, കൂക്കോട്ട്‌ ബ്രാഞ്ചുമുണ്ട്‌. 5,400 മെമ്പർമാരുള്ള ബാങ്കിന്റെ നിക്ഷേപം 30 കോടി രൂപയാണ്‌. 28 കോടി രൂപയാണ്‌ വായ്പ. മുഴുവൻ അംഗങ്ങൾക്കും അപകട ഇൻഷുറൻസ്‌ പരിരക്ഷയുണ്ട്‌. 
നാലുവർഷമായി 15 ഏക്കറിൽ നെല്ല്‌, കപ്പ, ജൈവ പച്ചക്കറി എന്നിവ നേരിട്ട്‌ കൃഷി ചെയ്യുന്നു. നടീൽ വസ്‌തുക്കൾ ലഭ്യമാക്കുന്നതിനായി അഗ്രി നഴ്‌സറിയും സ്ഥാപിച്ചു. സിമന്റ്‌ ഡിപ്പോ, കൺസ്യൂമർ സ്‌റ്റോർ, ഉത്സവ ചന്തകൾ, സഹകാരി സേവാ കേന്ദ്രം എന്നിവയെല്ലാം പ്രവർത്തിക്കുന്നു.  കയ്യൂർ വില്ലേജ്‌ ടൂറിസം ലിമിറ്റഡ്‌ രൂപീകരിച്ച്‌ ടൂറിസം പദ്ധതി നടപ്പാക്കി വരുന്നു. ഇതിന്റെ ഭാഗായി പാലായി ഷട്ടർ കം ബ്രിഡ്‌ജിന്‌ സമീപത്തായി കൂക്കോട്ട്‌ കയാക്കിങ്‌ പാർക്ക്‌ പ്രവർത്തിക്കുന്നു. ടൂറിസ്‌റ്റ്‌ ബസ്‌ സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്‌. 
കയ്യൂരിൽ റസ്‌റ്റോറന്റ്‌, ഞണ്ടായിൽ ഡയറിഫാം എന്നിവ സ്ഥാപിച്ചു. പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണിപ്പോൾ ബാങ്ക്‌. ഇതിന്റെ ഭാഗമായി പ്രാദേശിക സഹകാരി സംഗമം, മെഡിക്കൽ ക്യാമ്പ്‌, കാർഷിക സെമിനാർ തുടങ്ങിയവ സംഘടിപ്പിക്കും.  രണ്ടുകോടി രൂപയുടെ വൈവിധ്യവൽക്കരണ പദ്ധതികൾ ആരംഭിക്കാനുള്ള ഒരുക്കത്തിലുമാണ്‌ ഈ സ്ഥാപനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top