26 April Friday
മെമ്പർഷിപ്പ്‌ നൽകിയ നേതാവിനെ പുറത്താക്കി

ഹൊസ്‌ദുർ​ഗ് സർവീസ് സഹകരണ ബാങ്കിൽ അംഗത്വം കോൺഗ്രസുകാർക്ക്‌ മാത്രം

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

ഇതര പാർട്ടിക്കാർക്ക്‌ അംഗത്വം നൽകിയത്‌ തെറ്റാണെന്ന്‌ കാട്ടി ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ ദളിത്‌ കോൺഗ്രസ്‌ നേതാവ്‌ കെ പി മോഹനന്‌ നൽകിയ കത്ത്‌

കാഞ്ഞങ്ങാട്> ഹൊസ്‌ദുർ​ഗ് സർവീസ് സഹകരണ ബാങ്കിൽ കോൺ​ഗ്രസുകാരനല്ലാത്ത ഒരാൾക്ക് അം​ഗത്വം നൽകിയെന്ന് ആരോപിച്ച് ദളിത് നേതാവിനെ പാർടിയിൽ നിന്ന്‌  പുറത്താക്കി. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കെ പി മോഹനനെയാണ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ സസ്‌പെൻഡ്‌  ചെയ്‌തത്. 
 
യുഡിഎഫ് ഇതര പാർടിക്കാരന്  ബാങ്കിൽ അം​ഗത്വം നൽകിയതിനാണ്‌ നടപടിയെന്ന്‌ ഡിസിസി പ്രസിഡന്റ്‌ നൽകിയ കത്തിൽ പറയുന്നു. പൊതുസ്ഥാപനത്തിൽ അംഗത്വം നൽകുന്നത്‌ രാ വിലക്കുന്നത്‌ നിയമവിരുദ്ധമാണ്‌ എന്ന ആരോപണവും ഉയർന്നിട്ടുണ്ട്‌. പാർടിയിലെ കടുത്ത ​ഗ്രൂപ്പിസത്തിന്റെ ഭാഗമാണ്‌ മോഹനനെതിരെയുള്ള നടപടിയെന്ന്‌ ഒരുവിഭാ​ഗം പറഞ്ഞു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് ജനറൽ സെക്രട്ടറിയും ബാങ്ക് ഡയറക്‌ടറുമാണ് മോഹനൻ. വായ്‌പക്കായാണ്‌ പലരും ബാങ്കിൽ അംഗമാകുനത്‌.  
 
പാർടിയിലെ ദളിത് മുഖമായ മോഹനനെ ഒതുക്കുന്നതോടെ ആ വിഭാ​ഗത്തിന്റെ പിന്തുണ നഷ്‌ട‌പ്പെടുമെന്ന് പ്രവർത്തകർ പറയുന്നു. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന് ആറുമാസത്തേക്കാണ് സസ്പെൻഷനെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. നവ മാധ്യമത്തിലൂടെ നേതൃത്വത്തെ ചോദ്യം ചെയ്തെന്ന കുറ്റവും ഡിസിസി പ്രസിഡന്റ് ചാർത്തുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top