26 April Friday

അധ്യാപകരുടെ ഉജ്വല പ്രകടനം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെർക്കളയിൽ നടന്ന പൊതുയോഗം ജംഷീദ് അലി ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌
കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെർക്കളയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പുരോഗമന സാഹിത്യ സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ജംഷീദ് അലി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്‌മാൻ ധന്യവാദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ രാഘവൻ, സി എം മീനാകുമാരി, കെ ഹരിദാസ്, എൻ കെ ലസിത, എ ആർ വിജയകുമാർ, ടി പ്രകാശൻ സംസാരിച്ചു. 
ജില്ലാ സെക്രട്ടറി പി ദിലീപ്കുമാർ സ്വാഗതവും സി കെ ജഗദീഷ് നന്ദിയും പറഞ്ഞു. മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കുക, വൈജ്ഞാനിക സമൂഹം, വികസിത കേരളം മുദ്രാവാക്യമുയർത്തിയുള്ള ജില്ലാ സമ്മേളനം ഞായറാഴ്‌ച കാസർകോട്‌ മുനിസിപ്പൽ ടൗൺ ഹാളിലാണ്‌. ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ ഉദ്‌ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top