26 April Friday
പെരിയയിൽ സിബിഐ നീക്കം അനുവദിക്കില്ല

സിപിഐ എം പ്രതിഷേധ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

പെരിയ കേസിൽ സിബിഐ രാഷ്ട്രീയ പ്രേരിതമായി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും 
പ്രതി ചേർക്കുന്നതിൽ പ്രതിഷേധിച്ച് ഉദുമയിൽ നടന്ന പ്രകടനം

ഉദുമ
പെരിയ കേസിൽ സിബിഐ രാഷ്ട്രീയ പ്രേരിതമായി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും  പ്രതി ചേർക്കുന്നതിൽ പ്രതിഷേധിച്ച് ലോക്കൽ കേന്ദ്രങ്ങളിൽ  പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രകടനത്തിൽ നൂറുകണക്കിന്‌ പ്രവർത്തകർ അണിനിരന്നു. 
ചട്ടഞ്ചാലിൽ ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ, ബി മുഹമ്മദ്‌കുഞ്ഞി എന്നിവർ സംസാരിച്ചു. ഉദുമയിൽ കെ സന്തോഷ്‌കുമാർ, കെ ആർ രമേശ്‌കുമാർ, ടി വി കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. മാങ്ങാട്‌ എം കെ വിജയൻ, കെ രത്‌നാകരൻ, പാലക്കുന്നിൽ വി ആർ ഗംഗാധരൻ, വി പ്രഭാകരൻ , പള്ളിക്കരയിൽ പി കെ അബ്ദുള്ള, ടി സി സുരേഷ്‌ എന്നിവരും സംസാരിച്ചു. 
പാക്കത്ത്‌ പ്രകടനം നടത്തി. പെരിയാട്ടടുക്കത്ത്‌ എം ഗൗരി, അജയൻ പനയാൽ, തച്ചങ്ങാട്‌ കുന്നൂച്ചി കുഞ്ഞിരാമൻ, വി വി സുകുമാരൻ, വി ഗീത, ബാലൻ കുതിരക്കോട്‌, എ വി ശിവപ്രസാദ്‌, കോളിയടുക്കത്ത്‌ ടി നാരായണൻ, ഇ മനോജ്‌കുമാർ, ടി വിനോദ്‌കുമാർ, മേൽപറമ്പിൽ ആർ പ്രദീപ്‌,  ഹബീബ്‌ റഹ്‌മാൻ മാണി, വി സംഗീത്‌ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top