26 April Friday

സർക്കാരിന്‌ ബിഗ്‌ സല്യൂട്ട്‌ വീണ്ടും കിറ്റെത്തി കുട്ടികളുടെ വീടുകളിലേക്ക്‌‌

സ്വന്തം ലേഖകൻUpdated: Thursday Dec 3, 2020
തൃക്കരിപ്പൂർ
സ്കൂളില്ലെങ്കിലും  കുട്ടികൾക്ക്‌ വീടുകളിൽ ഭക്ഷ്യകിറ്റുകൾ എത്തി. കിറ്റ്‌ തുറന്നു നോക്കിയപ്പോൾ അരി, ചെറുപയർ, കടല, തുവരപരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് അങ്ങിനെ വീട്ടിലേക്ക്‌ വേണ്ട എല്ലാമുണ്ട്‌. അമ്മയും കുട്ടിയും എണ്ണി നോക്കി. ഒമ്പത്‌ സാധനങ്ങൾ. കുട്ടിയുടെ മുഖത്ത്‌ എന്തെന്നില്ലാത്ത അഭിമാനം.  അക്കാദമിക്‌ വർഷം സ്‌കൂൾ തുറന്നില്ലെങ്കിലും എൽഡിഎഫ്‌  സർക്കാരിന്റെ സമ്മാനമായി വീടുകളിൽ കിറ്റുകൾ എത്തുകയാണ്‌.  യൂണിഫോമും പുസ്തകവും നൽകുന്ന സർക്കാരിന്റെ സമ്മാനം. കോവിഡ്‌ മഹാമാരിയിൽ ഞെരുങ്ങുന്ന കുടുംബങ്ങൾക്ക്‌ റേഷൻ ഷോപ്പ്‌ വഴി ലഭിക്കുന്ന കിറ്റുകൾക്ക്‌ പുറമേ ഉൽസവനാളുകളിൽ ലഭിച്ച   ഭക്ഷ്യ കിറ്റുകളും നൽകുന്ന ആശ്വാസം ചെറുതല്ല.  
മഹാമാരി കാലത്ത്‌ രാജ്യത്ത്‌ മറ്റൊരു സംസ്ഥാനത്തും ഇതുപോലെ  കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കുന്നില്ല.  
 27 ലക്ഷം വിദ്യാർഥികൾക്കാണ് കിറ്റ്‌ നൽകുന്നത്‌. രണ്ടാം തവണയാണ് കുട്ടികളുടെ അഭിമാനം ഉയർത്തുന്ന കിറ്റ് ലഭിക്കുന്നത്‌.  പ്രീ പ്രൈമറി മുതൽ എട്ടാം തരം വരെയുള്ള കുട്ടികൾക്ക്‌ നൽകുന്നു.  വിതരണ ചുമതല നിർവഹിക്കുന്നത്  സ്‌കൂളകളിലെ ഉച്ചഭക്ഷണ കമ്മിറ്റിയും പി ടി എയും മദർ പി ടി എയുമാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top