27 April Saturday

കോൺഗ്രസ്‌ നേതാവ്‌ എൽഡിഎഫിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
കാഞ്ഞങ്ങാട‌്
നഗരസഭയുടെ വിവിധ ഭാഗങ്ങളിൽനിന്ന‌് കൂടുതൽപേർ യുഡിഎഫ‌് ക്യാമ്പ‌് വിട്ട‌് എൽഡിഎഫിനൊപ്പം ചേർന്നു.  26 വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ  കോൺഗ്രസ‌് നേതാവ‌്  എം രാജമോഹൻ 35 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച‌് ഇടതുപക്ഷത്തോടൊപ്പം ചേർന്നു.
കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ‌് രാജി.   ഡിസംബർ 14 നടക്കുന്ന  നഗരസഭ തെരഞ്ഞെടുപ്പിൽ 26‐ാം വാർഡിലെ  എൽഡിഎഫ് സ്ഥാനാർഥി വിനീത് കൃഷ്ണന്റെ  വിജയത്തിനായി പ്രവർത്തിക്കുമെന്ന‌് അദ്ദേഹം അറിയിച്ചു. ഓഫീസ‌്  ഉദ്ഘാടനം സിപിഐ എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ രാജ് മോഹൻ നിർവഹിച്ചു. പി ശങ്കരൻ അധ്യക്ഷനായി. മുൻ  ചെയർമാൻ വി വി രമേശൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ കെ കെ ഗീത എന്നിവരെ ഡിവൈഎഫ്ഐ പ്രവർത്തകർ അനുമോദിച്ചു.  പി സുശാന്ത് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top