11 May Saturday

കോടിയേരിയുടെ വിയോഗത്തിൽ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

 ഹോം ഗാർഡ് 
അസോസിയേഷൻ

കാഞ്ഞങ്ങാട്
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ വിമുക്ത ഭടന്മാർക്ക് മറ്റൊരു സേവന ജോലി എന്ന ആശയം നടപ്പാക്കിയെന്ന്‌  ഹോം ഗാർഡ് അസോസിയേഷൻ അനുസ്മരിച്ചു. കേരളത്തിൽ ആദ്യമായി 3000 താൽക്കാലിക തസ്തികൾ സൃഷ്ടിച്ച്  30 ശതമാനം സ്ത്രീകൾക്ക് വേണ്ടി മാറ്റിയെന്നും കേരള ഹോംഗാർഡ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി അശോക് കുമാർ പറഞ്ഞു.
 
കേരള കോൺഗ്രസ്‌ എം
കാസർകോട്‌
ഇടതുപക്ഷ രാഷ്ട്രീയത്തിന്  കോടിയേരി ബാലകൃഷ്ണന്റെ വിയോഗം തീരാനഷ്ടമെന്ന്‌ കേരളകോൺഗ്രസ്‌ എം ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 
വിഷയത്തെ വളരെ ഗൗരവത്തോടെ സമീപിക്കുകയും അതിന്മേൽ ഏറ്റവും കൃത്യമായ നിലപാട് സ്വീകരിക്കുന്ന നേതാക്കളിൽ ഒരാളുമാണ്‌.
 
ഐഎൻഎൽ
കോടിയേരി ബാലകൃഷ്ണന്റെ വേർപാടിലൂടെ മതേതര കേരളത്തിന്റെ മുന്നണി പോരാളിയെയാണ്  നഷ്ടമായതെന്ന് ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌  എം ഹമീദ്ഹാജിയും ജനറൽ സെക്രട്ടറി അസീസ് കടപ്പുറവും അനുശോചന പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top